ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്കു മറിഞ്ഞു നിരവധി പേർക്ക് പരിക്ക്.
രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് കുട്ടികൾ ഉൾപ്പെടെ 44 യാത്രക്കാരുമായി തമിഴ്നാട്ടിൽ നിന്നു ശബരിമലയിലേക്കു പോവുകയായിരുന്ന ബസ് . അമിത വേഗതയാണ് അപകട കാരണമെന്ന് പറയുന്നു.
വേഗത്തിൽ എത്തിയ ബസ് വളവിൽ വച്ചു നിയത്രണം വിട്ട് മറിയുകയായിരുന്നു.
അപകടം നടന്ന സമയം ഇതുവഴി കടന്നുപോയ വാഹന യാത്രക്കാരും ഹൈവേ പോലീസും, എം വി ഡി സേഫ് സോണും, പീരുമേട് ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.





0 Comments