എസ്‌എംവൈഎം വാർഷിക സെനറ്റ് നാളെ




 പാലാ രൂപത യുവജനപ്രസ്ഥാനം എസ്‌എംവൈഎം - കെസിവൈഎം പാലാ രൂപതയുടെ വാർഷിക സെനറ്റ് സമ്മേളനം നാളെ ( ശനി)  രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും. എസ്എംവൈഎം ഇടമറ്റം യൂണിറ്റും, എസ്എംവൈഎം ഭരണങ്ങാനം ഫൊറോനയും സംയുക്തമായി ആതിഥ്യമരുളുന്ന സമ്മേളനം ഇടമറ്റം സെൻ്റ് മൈക്കിൾസ്  പള്ളിയിൽ വെച്ചാണ് നടത്തപ്പെടുക. 


കഴിഞ്ഞ ആറ് മാസക്കാല പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഇരുപത് ഫൊറോന സമിതികൾ അവതരിപ്പിക്കും. സംഘടനയുടെ പുതിയ പ്രവർത്തന വർഷത്തെ തിരഞ്ഞെടുപ്പുകൾ, തദ്ദേശ തിരഞ്ഞെടുപ്പിലെ സംഘടനയുടെ നിലപാട് തുടങ്ങി ഗൗരവകരമായ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സെനറ്റിന് എസ്എംവൈഎം രൂപത ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജോയിൻ്റ് ഡയറക്ടർ സി. നവീന സിഎംസി, ജനറൽ സെക്രട്ടറി റോബിൻ ടി ജോസ് താന്നിമല, ബിൽന സിബി, ജോസഫ് തോമസ്, സെബാസ്റ്റ്യൻ എബ്രാഹം എന്നിവർ നേതൃത്വം നൽകും.















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments