റോഡ് പണിയ്ക്കായി അപകടകരമായവിധം വീതി കുറഞ്ഞറോഡില്‍ പകുതിയിലേറെ ഭാഗത്ത് ഇറക്കിയ പാറമണലില്‍ വാഹനമിടിച്ചു കയറി അപകടം.
കവീക്കുന്ന് റൂട്ടില്‍ ചീരാംകുഴി ജംഗ്ഷനുസമീപം ഇന്ന് (19/11/2025) വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വീതി കുറഞ്ഞ റോഡിന്റെ പകുതിയിലേറെ ഭാഗത്തേയ്ക്ക് ഇറക്കി ഇട്ട പാറമണലില്‍ കാര്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഈ ഭാഗത്തുകൂടി വരുമ്പോള്‍ ഉടുമ്പ് പോലെ ഒരു ജീവി റോഡിലേയ്ക്ക് ചാടിയപ്പോള്‍ അതിനെ ഇടിയ്ക്കാതെ വെട്ടിച്ചപ്പോള്‍ അപകടകരമായ രീതിയില്‍ കൂട്ടിയിട്ടിരുന്ന പാറമണല്‍ കൂമ്പാരത്തിലേയ്ക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. യാത്രക്കാര്‍ക്കു പരുക്കുപറ്റിയില്ലെങ്കിലും കാറിനു സാരമായ കേടുപാടുകള്‍ സംഭവിച്ചു.
സംഭവമറിഞ്ഞെത്തിയ കരാറുകാരന്‍ പാറമണല്‍ സൈഡിലേയ്ക്ക് മാറ്റിയിട്ടെങ്കിലും അപകടമൊഴിവായിട്ടില്ല. ഭാഗ്യത്തിനാണ് വലിയ അപകടം ഒഴിവായത്. എതിര്‍വശത്ത് റോഡില്‍ നിന്നും ഒരാള്‍ താഴ്ചയുണ്ട്. കരാറുകാരന്‍ പാറമണല്‍ മാറ്റിയിട്ടെങ്കിലും പാറമണല്‍ റോഡിന്റെ പകുതിയിലേറെ കിടന്നിരുന്നതിന്റെ ഭാഗം റോഡില്‍ കാണാനാകും. നിയമവിരുദ്ധമായിട്ടാണ് റോഡില്‍ പണികള്‍ക്കായി സാധനങ്ങള്‍ ഇറക്കിയിരിക്കുന്നത്.
അപകടസൂചനകള്‍ പോലും വയ്ക്കാതെ ഇവ ഇറക്കിയിട്ടിരിക്കുന്നത് നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ അനാസ്ഥയാണ്. രാത്രിയില്‍ വെളിച്ചക്കുറവായതിനാല്‍ അപകടസാധ്യത ഇപ്പോഴും നിലനില്‍ക്കുകയാണ്.
അപകടത്തെത്തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാലാ നഗരസഭാ സെക്രട്ടറിയ്ക്ക് എബി ജെ ജോസ് പരാതി നല്‍കി. ഗതാഗത തടസ്സം സൃഷ്ടിച്ച് അപകടമുണ്ടാക്കിയതിനെതിരെ പാലാ പോലീസിനും റോഡ് സുരക്ഷാ അതോറിറ്റിയ്ക്കും നാളെ ( 20/11/2025) പരാതി നല്‍കും.
അപകടത്തെത്തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാലാ നഗരസഭാ സെക്രട്ടറിയ്ക്ക് എബി ജെ ജോസ് പരാതി നല്‍കി. ഗതാഗത തടസ്സം സൃഷ്ടിച്ച് അപകടമുണ്ടാക്കിയതിനെതിരെ പാലാ പോലീസിനും റോഡ് സുരക്ഷാ അതോറിറ്റിയ്ക്കും നാളെ ( 20/11/2025) പരാതി നല്‍കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34




0 Comments