ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് അന്നദാനത്തിന് ഇനി മുതല്‍ പായസവും പപ്പടവും അച്ചാറും സഹിതമുള്ള വിഭവസമൃദ്ധമായ സദ്യ നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍.
ഇപ്പോള്‍ നല്‍കുന്ന പുലാവും സാമ്പാറും ഇനിയുണ്ടാകില്ല. ശബരിമല വികസനം ഉറപ്പാക്കാനായി മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കും. ഡിസംബര്‍ 18ന് ബോര്‍ഡും മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയും തമ്മില്‍ ചര്‍ച്ച നടത്തും.
26ന് മാസ്റ്റര്‍ പ്ലാന്‍ ഹൈപ്പവര്‍ കമ്മിറ്റിയും ചേരും. പന്തളത്തെ അന്നദാനം മെച്ചപ്പെടുത്താനും തീരുമാനിച്ചുവെന്ന് ജയകുമാര്‍ പറഞ്ഞു. അടുത്ത വര്‍ഷത്തെ മണ്ഡലകാല സീസണുള്ള ഒരുക്കം ഫെബ്രുവരി ഒന്നിനു തന്നെ ആരംഭിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും കെ.ജയകുമാർ പറഞ്ഞു.





0 Comments