യുവതിയെ തേനീച്ച ആക്രമിക്കുന്നത് കണ്ട് രക്ഷിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തേനീച്ചയുടെ കുത്തേറ്റു



യുവതിയെ തേനീച്ച ആക്രമിക്കുന്നത് കണ്ട് രക്ഷിക്കുന്നതിനിടെ തേനീച്ചക്കുത്തേറ്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. 

കോട്ടയം പഞ്ചായത്ത് ഒന്നാംവാര്‍ഡ് മൗവ്വേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.അബ്ദുള്‍ അസീസിനാണ് തേനീച്ചക്കുത്തേറ്റത്. ശിവപുരം മെട്ടയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. കണ്ടംകുന്നിലുള്ള വ്യാപാരസ്ഥാപനത്തില്‍ ജോലിക്ക് പോകുകയായിരുന്ന 38 കാരിയായ ബുഷ്‌റയെ തേനീച്ചക്കൂട്ടം ആക്രമിക്കുന്നത് കണ്ടാണ് അബ്ദുൾ അസീസ് രക്ഷപ്പെടുത്താനെത്തിയത്. 


ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുള്‍ അസീസ് സ്‌കൂള്‍ കുട്ടികളുമായി പോകുമ്പോഴാണ് ബുഷ്‌റയെ തേനീച്ച പൊതിഞ്ഞിരിക്കുന്നതായി കണ്ടത്. സമീപത്തെ വീടുകളും കടകളുമെല്ലാം തേനീച്ചക്കൂട് ഇളകിയതറിഞ്ഞ് അടച്ചിട്ടിരിക്കുകയായിരുന്നു. 


തുടര്‍ന്ന് വണ്ടിയില്‍ നിന്ന് ഷാളെടുത്ത് മൂടി അബ്ദുള്‍ അസീസ് തേനീച്ചയില്‍നിന്ന് ബുഷ്‌റയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ തേനീച്ചകള്‍ അബ്ദുള്‍ അസീസിനെ കുത്താന്‍ തുടങ്ങിയതോടെ അദ്ദേഹം ഓടിരക്ഷപ്പെട്ടു. 


സാരമായി പരിക്കേറ്റ ബുഷ്‌റ തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മേലാസകലം കുത്തേറ്റ അബ്ദുല്‍ അസീസും ചികിത്സ തേടി. സമീപത്തെ നിരവധി പേര്‍ക്ക് തേനീച്ചക്കുത്തേറ്റിട്ടുണ്ട്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments