ഉഴവൂർ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ പെൺകരുത്ത്. ആകെയുള്ള 14 വാർഡുകളിൽ പത്തിടത്തും വനിതകളാണ് മത്സരിക്കുന്നത്. പട്ടിക ജാതി സംവരണവാർഡിലും വനിതയാണ് സ്ഥാനാർത്ഥി. പ്രസിഡന്റ് സ്ഥാനം വനിത സംവരണം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ചുവടുപിഴയ്ക്കാത്ത യുഡിഎഫ് നീക്കം. രണ്ട് ജനറൽ വാർഡുകളിൽ വനിതകളാണ് മത്സരിക്കുന്നത്. സമീപ പഞ്ചായത്തുകളിൽ സ്ഥാനാർത്ഥി നിർണ്ണയം പോലും പൂർത്തീകരിക്കാത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ് മുഴുവൻ സ്ഥാനാർത്ഥികളേയും രംഗത്തിറക്കാൻ ഉഴവൂർ യുഡിഎഫിന് കഴിഞ്ഞിട്ടുള്ളത്.



0 Comments