കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള കേരളാ കോൺഗ്രസ് സ്ഥാനാർഥികളെ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് പ്രഖ്യാപിച്ചു
കോട്ടയം ജില്ലാ പഞ്ചായത്തിൽ എട്ട് സീറ്റിൽ മത്സരിക്കുന്നതിന് യുഡിഎഫ് ചർച്ചയുടെ അടിസ്ഥാനത്തിൽ ധാരണ ഉണ്ടാക്കിയതായി പാർട്ടി നേതൃത്വം അറിയിച്ചു .
കേരളാ കോൺഗ്രസിൻ്റെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളെ പാർട്ടി ചെയർമാൻ പി. ജെ. ജോസഫ് എംഎൽഎ പ്രഖ്യാപിച്ചു
1. അതിരമ്പുഴ - അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ.
2. കുറവിലങ്ങാട് - ജോസ്മോൻ മുണ്ടക്കൽ
3. കിടങ്ങൂർ - ഡോ. മേഴ്സി ജോൺ മൂലക്കാട്ട്
4. ഭരണങ്ങാനം - ലൈസമ്മ ജോർജ്ജ് പുളിങ്കാട്
5. കാഞ്ഞിരപ്പള്ളി - തോമസ് കുന്നപ്പള്ളി
6. കങ്ങഴ - അജിത്ത് മുതിരമല
7. തൃക്കൊടിത്താനം - വിനു ജോബ്
എട്ടാമതായി ലഭിച്ചിട്ടുള്ള വെള്ളൂർ പട്ടികജാതി വനിത സംവരണ സീറ്റിൽ യുഡിഎഫ് പൊതു താല്പര്യം കണക്കിലെടുത്തും കൂടുതൽ ജയ സാധ്യത മുന്നിൽ കണ്ടുകൊണ്ടും ഇത്തവണ ഒരു പ്രാവശ്യത്തേക്ക് കോൺഗ്രസ് പാർട്ടി മത്സരിക്കുന്നതിന് ധാരണ ഉണ്ടാക്കിയതായി ചർച്ചയിൽ പങ്കെടുത്ത കേരളാ കോൺഗ്രസ് നേതാക്കളായ അഡ്വ.മോൻസ് ജോസഫ് എംഎൽഎ, അഡ്വ. ജോയി എബ്രഹാം എക്സ് എംപി, അഡ്വ.കെ. ഫ്രാൻസിസ് ജോർജ്ജ് എംപി,യുഡിഎഫ് ജില്ലാ ചെയർമാൻ ഇ.ജെ.അഗസ്തി എന്നിവർ അറിയിച്ചു.



0 Comments