എസ്.ഐ.ആർ പ്രക്രിയയോട് സഹകരിക്കണം : ബിഷപ്പ് മലയിൽസാബു


 സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിന്റെ ഭാഗമായി  ഭവനങ്ങളിലെത്തുന്ന ബൂത്ത്ലെവൽ ഓഫീസർമാർക്കും റവന്യൂ വകുപ്പ് ജീവനക്കാർക്കും ആവശ്യമായ സഹായസഹകരണങ്ങൾ ലഭ്യമാക്കാൻ സഭാംഗങ്ങളെ ആഹ്വാനം ചെയ്യുന്ന സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാന്റെ “ബിഷപ്പിന്റെ കത്ത്   പുറത്തിറങ്ങി.  


 വീടുകളിൽ ലഭിച്ചിരിക്കുന്ന എന്യൂമറേഷൻ ഫോമുകൾ സഭാംഗങ്ങൾ ക്യത്യമായും സമയബന്ധിതമായും പൂരിപ്പിച്ച് നൽകി എസ്സ്.ഐ.ആർ പ്രക്രിയയുടെ ഭാഗമാകണമെന്ന് സഭാംഗങ്ങൾക്കയച്ച ബിഷപ്പിന്റെ സന്ദേശത്തിൽ പറയുന്നു. സഭയിലെ അത്മായ സംഘടന ,യുവജന പ്രസ്ഥാനം എന്നിവയുടെ നേതൃത്വത്തിൽ എസ്.ഐ.ആർ പ്രക്രിയയിൽ ഭാഗമാകുന്നതിന്  സഭാംഗങ്ങളെ സഹായിക്കണമെന്നും സന്ദേശത്തിലൂടെ ആഹ്വാനം ചെയ്യുന്നു. 


 എസ്.ഐ.ആർ. പ്രക്രിയയെക്കുറിച്ച് മാത്രം പരാമർശിക്കുന്ന ബിഷപ്പിന്റെ കത്ത് സി.എസ്.ഐ. മധ്യകേരള മഹായിടവകയിലെ പള്ളികളിൽ നാളെയും (23)അടുത്ത ഞായറാഴ്ചയും ആരാധനമധ്യേ വായിക്കുവാനും , ഇടവകകളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുവാനും വൈദികർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments