വെള്ളികുളം ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവനിലേക്ക് നടത്തിയ കാരുണ്യ യാത്ര നവ്യാനുഭവമായി.
വെള്ളികുളം സെൻറ് ആൻ്റണീസ് ഇടവകയിലെ കുടുംബ കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ കാരുണ്യ ദിനാചരണത്തോടനുബന്ധിച്ച് രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവനിലേക്ക് നടത്തിയ കാരുണ്യ യാത്ര നവ്യാനുഭവമായി.ഇടവകയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 150 ഓളം ഇടവകാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രഥമ കാരുണ്യ യാത്ര നടത്തിയത്.
"വിശക്കുന്നവനുമായി നിൻ്റെ അപ്പം പങ്കിടുക .നഗ്നനുമായി നിൻ്റെ വസ്ത്രവും . മിച്ചമുള്ളത് ദാനം ചെയ്യുക"( തോബിത്ത് 4: 16).എന്ന വചനം അന്വർത്ഥമാക്കുന്ന യാത്രയായിരുന്നു.
കുഞ്ഞച്ചൻ മിഷനറിഭവനിലെ നൂറോളം അന്തേവാസികളെ സന്ദർശിക്കുകയും ഭക്ഷ്യവസ്തുക്കൾ സമ്മാനിക്കുകയും ചെയ്തു.9 ഇടങ്ങളിലായി മുന്നൂറോളം അന്തേവാസികളെ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് രാമപുരം കുഞ്ഞച്ചൻ മിഷനറിഭവൻ.
നിരാലംബരും ദരിദ്രരുമായ സഹോദരങ്ങൾക്ക് അഭയം നൽകുന്ന കാരുണ്യസ്ഥാപനമാണ് കുഞ്ഞച്ചൻ മിഷനറി ഭവൻ.കുഞ്ഞച്ചൻ മിഷനറിഭവനിലെ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ഡോ. ഫ്രെഡ് മാത്യു മുണ്ടക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.
ജോർജ് മാത്യു കാട്ടൂർ ആമുഖപ്രഭാഷണം നടത്തി .ബിനോയി ഊടുപുഴയിൽ, സാലി ബേബി അരീക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി.
വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.അന്തേവാസികളുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നു.
മാത്തുക്കുട്ടി ചെറുനിലം, ബേബി അരീക്കൽ,അമൽ ബാബു ഇഞ്ചയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ തോമസ് വാഴയിൽ, ബിനോയി ഇലവുങ്കൽ, സണ്ണി കണിയാം കണ്ടത്തിൽ,ജോജോ തുണ്ടത്തിൽ,ഷാജി ചൂണ്ടിയാനിപ്പുറത്ത് ,മാഗി വള്ളി യാംതടത്തിൽ, ജെസ്സി ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

.jpeg)



0 Comments