പ്രോലൈഫ് ബോധവത്കരണവും ജപമാല പ്രാർത്ഥനയും നടത്തി


ചങ്ങനാശേരി അതിരൂപത കൃപ പ്രോലൈഫേഴ്‌സിന്റെ ആഭിമുഖ്യത്തിൽ മതുമൂല കവലയിൽ പ്രോലൈഫ് ബോധവത്കരണവും ജപമാല പ്രാർത്ഥനയും നടത്തി. ഫാ. അലക്‌സ് വാച്ചാപറമ്പിൽ, ഫാ. ലൂയീസ് വെള്ളാനിക്കൽ എന്നിവർ സന്ദേശം നൽകി. ജീവനെതിരായി വളർന്നുവരുന്ന മദ്യം, മയക്കുമരുന്ന്, ലൈംഗിക തിന്മകൾ തുടങ്ങിയവയിൽനിന്നും ഗർഭഛിദ്രം, ആത്മഹത്യ, ദയാവധം തുടങ്ങിയ തിന്മകൾക്കെതിരേയും സമൂഹത്തെ ബോധവത്കരിക്കാൻ വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. സിബിച്ചൻ ഉപ്പുകുന്നേൽ, ഏബ്രഹാം പുത്തൻകളം, ജെസി ജേക്കബ്, ഡോമിനിക് ആന്റണി, ജോഷി കൊല്ലാപുരം, ജോസ് കരിങ്ങട, ലില്ലിക്കുട്ടി ആയാലൂർ, ആനിയമ്മ എന്നിവർ നേതൃത്വം നൽകി.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments