ഇന്ത്യൻ ക്രിസ്‌ത്യൻ മൂവ്‌മെന്‍റ് (ഐസിഎം) ഏർപ്പെടുത്തിയ ഡോ. ജെ. അലക്‌സാണ്ടർ പുരസ്‌കാരം മലങ്കര ഓർത്തഡോക്സ് സിറിയൻ സഭാധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ ബാവയ്ക്ക്. പതിനേഴ് ചാരിറ്റി സംഘടനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതും ആശുപത്രികളിൽ രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണമുൾപ്പെടെയുള്ള കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതും പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് ഐസിഎം ഭാരവാഹികൾ അറിയിച്ചു. 15ന് കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പുരസ്ക്‌കാരം സമ്മാനി ക്കും. ഐസിഎം പ്രസിഡൻ്റ് ഡോ. ജോൺ ജോസഫ് അധ്യക്ഷത വഹിക്കും.



0 Comments