കോട്ടയം കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് ഇന്നു വൈകിട്ട് 4നു തന്ത്രി കടിയക്കോൽ ഇല്ലം കെ.എൻ.കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി യു.ധന്വിൻ പത്മനാഭൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറും. പഞ്ചാരിമേളം കുമാരനല്ലൂർ സജേഷ് സോമൻ, നാഗസ്വരം -മരുത്തോർവട്ടം ബാബു. ഡിസംബർ 4ന് ആണ് പ്രസിദ്ധമായ തൃക്കാർത്തിക ദേശവിളക്ക്.
5 ന് ആറാട്ടോടു കൂടി ഉത്സവത്തിന് സമാപനം ആകും.
4ന് സാംസ്കാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും- മന്ത്രി വി. എൻ.വാസവൻ, നടൻ ജയൻ ചേർത്തല എന്നിവർ നിർവഹിക്കും. 6ന് നടപ്പന്തലിൽ: നാമാർച്ചനാഘോഷം- 5.30, കൂത്തമ്പലം- നങ്ങ്യാർക്കൂത്ത് ഡോ.അപർണ നങ്ങ്യാർ – 6.00. കലാമണ്ഡപം (ഊട്ടുപുര): തിരുവാതിര- 6.30, നൃത്തം-8.30. അരങ്ങ് (സ്കൂൾ മൈതാനം): നൃത്ത സന്ധ്യ- ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം- ചെറുതുരുത്തി കലാമണ്ഡലം ഗ്രൂപ്പ്- 8.30.





0 Comments