തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങൾക്കായി നൽകിയിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സമിതിയുടെ ചുമതല.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ചെയർമാനായ സമിതിയുടെ കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫാണ്. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ലോ ഓഫീസർ ടി.എസ്. സബി, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ.ആർ. ധനേഷ്, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ്് അനീഷ് കുര്യൻ എന്നിവർ അംഗങ്ങളാണ്.
മാധ്യമങ്ങൾക്കുള്ള നിർദേശങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികളിൽ തീർപ്പുകൽപ്പിക്കുന്നത് ഈ സമിതിയായിരിക്കും. സമിതിയുടെ കീഴിൽ മാധ്യമ നിരീക്ഷണത്തിനായി കളക്ടറേറ്റിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ നമ്പർ-0481 2562558, ഇമെയിൽ-mrcktm2025@gmail.com



0 Comments