പാലാ നഗരസഭയുടെയും കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെയും നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ വീഡിയോ പ്രദർശനം നടത്തി.


പാലാ നഗരസഭയുടെയും കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെയും നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ വീഡിയോ പ്രദർശനം നടത്തി.


കേരള ഖരമാലിന്യ പരിപാലന പദ്ധതിയും പാലാ നഗരസഭയും സംയുക്തമായി നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിൽ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ വീഡിയോകളുടെ പ്രദർശനം നടത്തി.


 മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ  വിദ്യാർത്ഥികളിൽ  ശാസ്ത്രീയ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന  ലക്ഷ്യം. 


പാലാ നഗരസഭ ക്ലീൻ സിറ്റി മാനേജർ  ആറ്റ്ലി പി ജോൺ ന്റെ നേതൃത്വത്തിൽ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗമാണ് പരിപാടികൾ സംഘടിപ്പിച്ചത്. 


വീഡിയോ പ്രദർശനത്തിനുശേഷം നഗരസഭാ ഉദ്യോഗസ്ഥർ  മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments