കലോത്സവത്തിലെ കിരീടവുമായി കടയം സ്‌കൂള്‍, അനുമോദന സമ്മേളനം ഇന്ന്
പാലാ: ഉപജില്ലാ കലോത്സവത്തില്‍ ഗവണ്‍മെന്റ് സ്‌കൂളുകളിലെ ഏറ്റവും മികച്ച കലാകിരീടവുമായി പാലാ സൗത്ത് കടയം ഗവ. എല്‍.പി. സ്‌കൂളിന് മിന്നുംവിജയം.
കലോത്സവത്തില്‍ പങ്കെടുത്ത 38 വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനം ലഭിച്ചതോടെയാണ് ഗവ. സ്‌കൂളുകള്‍ക്ക് അഭിമാനമായി കടയം എല്‍.പി. സ്‌കൂള്‍ മാറിയത്. ബെസ്റ്റ് ഗവ. എല്‍.പി. സ്‌കൂള്‍ എന്നതിന് പുറമെ ഓവറോള്‍ മൂന്നാം സ്ഥാനവും കടയം സ്‌കൂളിനെ തേടിയെത്തി. പാലാ നഗരസഭയുടെ കീഴിലുള്ള ഗവ. എല്‍.പി. സ്‌കൂളുകളിലെ ഏറ്റവും മികച്ച സ്‌കൂളാണ് കടയം സ്‌കൂള്‍.
കലാപ്രതിഭകളെ അനുമോദിക്കുന്നതിനായി ഇന്ന് (11.11) 10.30 ന് സ്‌കൂള്‍ ഹാളില്‍ ചേരുന്ന സമ്മേളനം പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് ജി. രണ്‍ദീപ് അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസ് ചീരാങ്കുഴി, കൗണ്‍സിലര്‍ ലിസിക്കുട്ടി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേരും. ഹെഡ്മിസ്ട്രസ് ജി. ബിന്ദു പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും.




0 Comments