മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി ..... പുനരധിവാസ നയത്തിൽ ആകൃഷ്ടരായാണ് കീഴടങ്ങുന്നതെന്ന് മാവോയിസ്റ്റുകൾ


  മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി. ധനുഷ് എന്ന മുന്നയും ഭാര്യ റോണി എന്ന തുലെയും ആണ് കീഴടങ്ങിയത്. ഛത്തീസ്ഗഢ് സംസ്ഥാന സർക്കാരിന്റെ കീഴടങ്ങൽ, പുനരധിവാസ നയത്തിൽ ആകൃഷ്ടരായാണ് കീഴടങ്ങുന്നതെന്ന് മാവോയിസ്റ്റുകൾ പറഞ്ഞു. 

 ഇവരുടെ തലക്ക് സർക്കാർ 20 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശ്-മഹാരാഷ്ട്ര-ഛത്തീസ്ഗഢ് മേഖല കമ്മറ്റി കീഴടങ്ങലിന് ഫെബ്രുവരി 26 വരെ സമയം തേടിയിരുന്നു. 


2026 മാർച്ച് മാസത്തോടെ ഇന്ത്യയിലെ മാവോയിസ്റ്റുകളെ പൂർണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വനമേഖലകളിൽ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. 


ഈ ഘട്ടത്തിൽ കീഴടങ്ങാൻ സമയം ആവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാക്കൾ രംഗത്ത് വരികയും ചെയ്തു. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാർക്ക് കത്ത് നൽകിയിരുന്നു. 2026 ഫെബ്രുവരി 15വരെ മാവോയിസ്റ്റ് വേട്ട നിർത്തിവെക്കണമെന്നായിരുന്നു ആവശ്യം. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments