സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. മറ്റ് ജില്ലകളിൽ ഒന്നും തന്നെ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നുണ്ട്. മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യത ഉള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.




0 Comments