ജില്ലാതല എയ്ഡ്സ് ദിനാചരണവും ബോധവത്കരണ സന്ദേശ റാലിയും സന്നദ്ധ രക്തദാന ക്യാമ്പും നടന്നു....ഷിബു തെക്കേമറ്റത്തിൻ്റെ 130-ാംമത് രക്തദാനവും നടത്തി




ജില്ലാതല എയ്ഡ്സ് ദിനാചരണവും ബോധവത്കരണ സന്ദേശ റാലിയും സന്നദ്ധ രക്തദാന ക്യാമ്പും നടന്നു....ഷിബു തെക്കേമറ്റത്തിൻ്റെ 130-ാംമത് രക്തദാനവും നടത്തി

 ജില്ലാ ആരോഗ്യവകുപ്പിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ജില്ലാതല പ്രോഗ്രാം  പാലായിൽ നടന്നു.

ബോധവത്കരണ സന്ദേശ റാലി ,  സന്നദ്ധ രക്തദാന ക്യാമ്പ്, പൊതുസമ്മേളനം , ഫ്ളാഷ് മോബ് എന്നീ പരിപാടികളോടെയാണ് നടന്നത്. 

 പാലാ ളാലം പാലം ജംഗ്ഷനിൽ നിന്നും  ആരംഭിച്ച ബോധവത്കരണ റാലി പാലാ ഡി വൈ എസ് പി യും പാലാ ബ്ലഡ് ഫോറം ചെയർമാനുമായ കെ സദൻ പ്ലാഗ് ഓഫ് ചെയ്തു. 



 പാലാ സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നടന്ന സനദ്ധ രക്തദാന ക്യാമ്പ് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം 130-ാം തവണ രക്തം ദാനം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. 


 കോളേജ് ഓഡിറ്റോറിയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ പ്രിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദിനാചരണ സമ്മേളനം പാലാ ഡി വൈ എസ് പി യും പാലാ ബ്ലഡ് ഫോറം ചെയർമാനുമായ കെ സദൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ എം കെ പ്രസാദ് മുഖ്യാതിഥി ആയി പങ്കെടുത്തു. 


കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ലെവിനാ ഡൊമിനിക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സ്വകുമാരൻ, സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ റെജിമോൻ കെ മാത്യു , സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. റെജി സക്കറിയ തെങ്ങുംപള്ളി , പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം , പ്രോഗ്രാം കോർഡിനേറ്റർ ഡോ. സുനിൽ തോമസ്, എച്ച് ഡി എഫ് സി ബാങ്ക് ഹെഡ് പ്രദീപ് ജി നാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.
പരിപാടികൾക്കും രക്തദാന ക്യാമ്പിനും പാലാ ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ , സാബു അബ്രാഹം, ബൈജു കൊല്ലംപറമ്പിൽ, ഷാജി മാത്യു തകിടിയേൽ, സൂരജ് പാലാ, രാജേഷ് കുര്യനാട്, ഡൈനോ ജയിംസ് , ഡോക്ടർ മാമച്ചൻ , വിഷ്ണു എന്നിവർ നേതൃത്വം നൽകി.

















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments