റൂഫ് ആസ്ഥാന മന്ദിരം വെഞ്ചരിപ്പുംവാർഷികസമ്മേളനവുംജനുവരി 2, 3 തിയതികളിൽ
അതിരമ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘടനയായ റാഡിക്കൽ ഓക്സിജൻ ഓർഗനൈസേഷൻ ഓഫ് ഫാമിലീസ് (റൂഫ്)
ആസ്ഥാന മന്ദിരം വെഞ്ചരിപ്പും വാർഷിക പൊതുസമ്മേളനവും വിവിധ മെഡിക്കൽ സേവന പദ്ധതികളുടെ ഉദ്ഘാടനവും 2026- ജനുവരി രണ്ട്, മൂന്ന് തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
റൂഫിന്റെ പുതുതായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ വെഞ്ചിരിപ്പ് ജനുവരി രണ്ടിനു വൈകുന്നേരം അഞ്ചിന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും, വയോജന ആതുരസേവന പദ്ധതികളുടെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി. ഡി. സതീശനും നിർവഹിക്കും. അതിരമ്പുഴ പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറെകുറ്റ് ചെറുപുഷ്‌പാശ്രമം പ്രിയോർ ഫാ. ജോസഫ് ചാലിച്ചിറയിൽ ഒ.സി.ഡി, കാരിത്താസ് ഹോസ്‌പിറ്റൽ ഡയറക്‌ടർ റവ. ഡോ. ബിനു കുന്നത്ത് തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.
ജനുവരി മൂന്നിനു വൈകുന്നേരം അഞ്ചിനാണ് സംഘടനയുടെ വാർഷിക പൊതുസമ്മേളനം. 'റൂഫി'ൻ്റെ പ്രസിഡൻ്റ് സോജൻ അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും, വിവിധ മെഡിക്കൽ സേവനപദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി. വി. എൻ. വാസവൻ നിർവ്വഹിക്കും. ഗ്യാസ്ട്രോ, കാർഡിയോളജി,
പീഡിയാട്രിക്, കൗൺസിലിംഗ് തുടങ്ങിയ മെഡിക്കൽ സേവന പദ്ധതികളുടെ ഉദ്ഘാടനമാണ് സമ്മേളനത്തിൽ നടക്കുക. സംഘടനയുടെ രക്ഷാധികാരി പി. ജെ. കുര്യൻ പാലക്കുന്നേൽ, പ്രസിഡൻ്റ് സോജൻ അഗസ്റ്റ്യൻ ആലഞ്ചേരി, സെക്രട്ടറി ലൂസി സിബി പാറശ്ശേരിൽ റോബിൻ ജോസഫ് മാനാട്ട് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.





0 Comments