മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. അന്ത്യസമയത്ത് മോഹൻലാൽ സമീപം ഉണ്ടായിരുന്നു.
മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും.
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയശേഷം കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു. വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു മോഹൻലാലിന് അമ്മയുമായി ഉണ്ടായിരുന്നത്. ഷൂട്ടിംഗ് ഇടവേളകളിൽ അമ്മയുടെ അടുത്ത് ഓടിയെത്തുകയെന്നത് മോഹൻലാലിൻ്റെ പതിവായിരുന്നു.




0 Comments