പൂവരണി തേവർക്ക് ഇനി ഡിജിറ്റൽ സമർപ്പണം; ക്ഷേത്രത്തിൽ എത്താതെയും കാണിക്ക അര്‍പ്പിക്കാം; ഇ – കാണിക്കയുമായി പൂവരണി ശ്രീ മഹാദേവക്ഷേത്രം.
തൃശ്ശിവപേരൂർ തെക്കെമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ e-കാണിക്ക സമർപ്പിച്ചു. കേരള ഗ്രാമീൺ ബാങ്ക് പൈക ബ്രാഞ്ചുമായി സഹകരിച്ചാണ് പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിലെ കമ്മറ്റി ഈ പദ്ധതി നടപ്പിലാക്കിയത്.
ഡിജിറ്റൽ പ്രക്രിയയിലൂടെ പൂവരണി ക്ഷേത്രം ഭണ്ഡാരത്തിലേക്ക് കാണിക്ക സമർപ്പിക്കാൻ ഇതിലൂടെ കഴിയും. ഭക്തര്‍ക്ക് ഇനി മുതല്‍ ലോകത്ത് എവിടെയിരുന്നും കാണിക്ക സമര്‍പ്പിക്കാം. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് മാനേജർ അനുജ ക്ഷേത്ര മുതൽപിടി സജീവ് കുമാർ ന് QR കോഡ് സ്കാനർ കൈമാറി ഇ-കാണിയ്ക്ക സംവിധാനത്തിന്‍റെ പ്രവർത്തനോൽഘാടനം നിര്‍വ്വഹിച്ചു.
ക്ഷേത്രം മേൽശാന്തി കല്ലംപളളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി, മനോജ് നമ്പൂതിരി, കൺവീനർ കല്ലംപള്ളി ഇല്ലം നാരായണൻ നമ്പൂതിരി, സതീഷ് കല്ലകുളം, ജീമോൻ സിതാര, ശ്രീകുമാരൻ നായർ കാളമ്പുകാട്, ഗോപി കൂച്ചിടത്ത് , ക്ഷേത്രം ജീവനക്കാർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.






0 Comments