കേരളത്തിലെ ആദ്യ ഏദദ്ദേശിയ സന്ന്യാസ സഭയായ സി. എം. ഐ. സഭയിലെ ദൈവദാസനായ ബ്രൂണോ കണിയാരകത്തച്ചന്റെ 34 -ാം ചരമവാർഷികം ഡിസംബർ 15 -ന് വൈകുന്നേരം 5 മണിക്ക് കുര്യനാട് സെന്റ് ആൻസ്ആ ശ്രമദൈവാലയത്തിൽ സമുചിതമായി ആഘോഷിക്കപ്പെടുന്നു. രാമപുരത്തു കുഞ്ഞച്ചന്റെ സതീർത്ഥൻ ആയിരുന്നു ബ്രൂണോച്ചൻ. 'ആത്മാവ് അച്ചൻ' എന്ന പേരിലാണ് ദൈവദാസൻ ബ്രൂണോത്തച്ചൻ അറിയപ്പെടുന്നത്.
പാവപ്പെട്ട മനുഷ്യരുടെ അകമഴിഞ്ഞ കരുണ കാണിച്ചിരുന്ന ഭ്രൂണോ അച്ചൻ നിരന്തരം അവരുടെ ഭവനങ്ങൾ സന്ദർശിച്ച് തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്യുവാൻ അതീവ ശ്രദ്ധാലുവായിരുന്നു. കാർഷിക മേഖലയെ സുരക്ഷിതമാക്കുന്നതിൽ അദ്ദേഹത്തിന്റെ നൈപുണ്യത്തെ ദൈവസിദ്ധമായി അദ്ദേഹം കരുതിയിരുന്നു.
ചാഴി വിലക്കുക, കാറ്റു വീഴ്ച ഇല്ലാതാക്കുക തുടങ്ങിയവയ്ക്കായി നിരവധി കർഷകർ അദ്ദേഹത്തെ സമീപിച്ചിരുന്നു. ഇന്നും കുടിയേറ്റ പ്രദേശങ്ങളിൽ നിന്നും ധാരാളം ആളുകൾ അദ്ദേഹത്തിന്റെ കബറിടം സന്ദർശിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കുന്നു. ഡിസംബർ 15ന് അദ്ദേഹത്തിന്റെ ചരമദിനം ആയതുകൊണ്ട് ആത്മീയ ഒരുക്കങ്ങൾക്ക് വേണ്ടി 13, 14 തീയതികളിൽ ആഘോഷമായ വിശുദ്ധ ബലിയും വചനപ്രഘോഷണവും ആശ്രമ ദേവാലയത്തിൽ നടത്തുവാൻ നിശ്ചയിച്ചതായി ആശ്രമ ശ്രേഷ്ഠൻ ഫാദർ സ്റ്റാൻലി ചെല്ലിയിൽ അറിയിച്ചിട്ടുണ്ട്. വൈസ് പോസ്റ്റുലേറ്റർ ഡോ. തോമസ് കൊല്ലംപറമ്പിൽ ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇



0 Comments