തിരുവല്ല കുറ്റൂർ ഗ്രാമ പഞ്ചായത്ത് അംഗം മരിച്ചു.....8ാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫ് അംഗം കുറ്റൂർ ഓതറ തട്ടയ്ക്കാട്ട് മോടിയിൽ രവി (72)യാണ് മരണമടഞ്ഞത്.



തിരുവല്ല കുറ്റൂർ ഗ്രാമ പഞ്ചായത്ത് അംഗം മരിച്ചു.....8ാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫ് അംഗം കുറ്റൂർ ഓതറ തട്ടയ്ക്കാട്ട് മോടിയിൽ  രവി (72)യാണ് മരണമടഞ്ഞത്.

8ാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫ് അംഗം കുറ്റൂർ ഓതറ തട്ടയ്ക്കാട്ട് മോടിയിൽ  രവി (72)യാണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അന്ത്യം.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി മത്സരിച്ച രവി 39 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന അംഗം എന്ന നിലയിൽ മറ്റുള്ള മെമ്പർമാർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തത് രവിയായിരുന്നു.


നാളെ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിയോഗം. 

പഞ്ചായത്തിൽ യു ഡി എഫ് 5 സീറ്റിലും, എൽ ഡി എഫ് സ്വതന്ത്രരുൾപ്പടെ  4 സീറ്റിലും, എൻഡിഎ 6 സീറ്റിലുമാണ് വിജയിച്ചത്.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments