"തിരുമേനി സാർ സമൂഹത്തിന് സ്വാന്തനമേകിയ കർമ്മയോഗി: കുമ്മനം രാജശേഖരൻ"


"തിരുമേനി സാർ സമൂഹത്തിന് സ്വാന്തനമേകിയ കർമ്മയോഗി": കുമ്മനം രാജശേഖരൻ

 സമൂഹത്തിന് സ്വാന്തനമേകിയ കർമ്മയോഗി ആയിരുന്നു അന്തരിച്ച എം. എസ്. വാസുദേവൻ നമ്പൂതിരി (തിരുമേനി സാർ) എന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. ഐങ്കൊമ്പ് പാറേക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തിരുമേനി സാറിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതം മുഴുവൻ സത്യനിഷ്ഠയും സേവനവുമായിരുന്നു തിരുമേനി സാറിന്റെ വഴികാട്ടിയെന്നും, സമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിച്ച അപൂർവ വ്യക്തിത്വമാണ് അദ്ദേഹമെന്നും കുമ്മനം പറഞ്ഞു. നമ്മുടെ നാടിൻറെ ചരിത്രം രചിച്ചത് ഇത്തരത്തിലുള്ള മഹത്തുക്കളായിരുന്നു.
വിദ്യാഭ്യാസം, ആത്മീയത, സാമൂഹിക സേവനം എന്നീ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിപാടിയിൽ പാറേക്കാവ് ദേവസ്വം പ്രസിഡൻറ് ഡോ. എൻ കെ മഹാദേവൻ അധ്യക്ഷത വഹിച്ചു. സ്നേഹ തോമസ് (കടനാട് ഗ്രാമപഞ്ചായത്ത് മെമ്പർ), അപ്പച്ചൻ താഴപ്പള്ളിൽ (ജനതാ ആർ.പി.എസ് പ്രസിഡന്റ്),
അംബികാ വിദ്യാഭവൻ വൈസ് പ്രസിഡന്റ് കെ. പി. ദാമോദരൻ, ബിജെപി വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, എം എസ് ലളിതാംബിക (ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷ), അരവിന്ദൻ അടൂർ (വി.എച്ച്.പി സംസ്ഥാന ധർമ്മ പ്രചാർ പ്രമുഖ്), പ്രൊഫ. ഡോ. പി. എസ്. സുകുമാരൻ (എം.ജി യൂണിവേഴ്സിറ്റി ബിഹേവിയറൽ സയൻസ് മുൻ മേധാവി),  ടി. ആർ. രാമചന്ദ്രൻ (റിട്ട. സബ് ട്രഷറി ഓഫീസർ, മീനച്ചിൽ, ഡി. പ്രസാദ് (ആർഎസ്എസ് വിഭാഗ് വ്യവസ്ഥ പ്രമുഖ്), കെ. എൻ. സജികുമാർ (ബാലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി), അഡ്വ. രാജേഷ് പല്ലാട്ട് (മീനച്ചിൽ ഹിന്ദു മഹാസംഗമം പ്രസിഡന്റ്), , ഇ. വി. സുബ്രഹ്മണ്യൻ നമ്പൂതിരി (യോഗക്ഷേമസഭ), മുരളി മോഹനശർമ്മ (മലയാള ബ്രാഹ്മണ സമാജം), കെ. എൻ. വാസുദേവൻ (ഗായത്രി സെൻട്രൽ സ്കൂൾ ഖജാൻജി), കെ. ഗോപിനാഥൻ (പെൻഷനേഴ്സ് സംഘം കോട്ടയം), രതീഷ് കിഴക്കേപറമ്പിൽ (വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പള്ളി), ബൈജു ദാമോദരൻ (ജനതാ ലൈബ്രറി സെക്രട്ടറി), എൻ. വിനയചന്ദ്രൻ (ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റി സെക്രട്ടറി), അംബിക വിദ്യാഭവൻ കമ്മിറ്റിയംഗം ഡി. ചന്ദ്രൻ തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
മാനവിക മൂല്യങ്ങളും ആത്മീയ ബോധവും ജീവിതത്തിലുടനീളം പ്രചരിപ്പിച്ച തിരുമേനി സാറിന്റെ സ്മരണ സമൂഹത്തിന് ശക്തമായ പ്രചോദനമാണെന്നും, അത്തരം മഹത് ജീവിതങ്ങൾ പുതിയ തലമുറയ്ക്ക് ദിശാബോധം നൽകുമെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments