കോഴിമുട്ടയിൽ സ്വയം പര്യാപ്തതയും വരുമാന വർദ്ധനവും ലക്ഷ്യം വെച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി "കോഴിയും കൂടും" എന്ന പേരിൽ ആവിഷ്കരിച്ച സുസ്ഥിര കോഴി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം പി.എസ് ഡബ്ലിയു.എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ നിർവ്വഹിച്ചു. പാലാ സാൻതോം ഫുഡ് ഫാക്ടറി അങ്കണത്തിൽ നടന്ന ചടങ്ങിൽ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ അദ്ധ്യക്ഷനായിരുന്നു.
സി.എം.സി മദർ പ്രൊവിൻഷ്യാൾ സിസ്റ്റർ സിജി. സി.എം.സി, സോഷ്യൽ വർക്ക് കോർഡിനേറ്റർ സിസ്റ്റർ. ജസ്‌ലിൻ. സി.എം.സി, പാലാ സാൻതോം എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി, സി.ഇ.ഒ വിമൽ കദളിക്കാട്ടിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഒരു സീസണിൽ ഏറ്റവുമധികം മുട്ട നൽകുന്ന ബി.വി. 380 കോഴികുഞ്ഞുങ്ങളും ഹൈടെക് കോഴി കൂടും വിതരണം ചെയ്യുന്നതിനൊപ്പം കോഴി തീറ്റ കളും അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ നിന്നും വിതരണം ചെയ്യുന്നതാണ്.
സ്വയം സഹായ സംഘം, കർഷകദള അയൽകൂട്ടങ്ങളിലെ അംഗങ്ങൾക്ക് കോഴികൂടുകൾ തവണ വ്യവസ്ഥയിലും ലഭ്യമാക്കും. തങ്ങളുടെ ആവശ്യത്തിലധികം വരുന്ന മുട്ടകൾ കർഷകരിൽ നിന്ന് സംഭരിച്ച് വിപണനം ചെയ്യുന്നതുമാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് സി.എം.സി. പ്രോവിൻസിൻ്റെ സഹകരണത്തോടെ എഴുപത്തഞ്ചു വീടുകൾക്കുള്ള കോഴി കുഞ്ഞുങ്ങളുടെയും കോഴികൂടിൻ്റെയും വിതരണവും നടന്നു.






0 Comments