ഉദ്യോഗസ്ഥർക്ക് ഭീഷണിയെന്ന്...... വലവൂർ ട്രിപ്പിൾ ഐ.ടി. വാർഡിൽ ചക്കാമ്പുഴ - നെരവുമേൽ റോഡ് ടാറിങ് നിർത്തിവച്ചു.
കരൂർ ഗ്രാമപഞ്ചായത്ത് വലവൂർ ട്രിപ്പിൾ ഐറ്റി വാർഡിലെ വാർഡിലെ ചക്കാമ്പുഴ -നീരവുംമേൽ റോഡിൻ്റെ റീടാറിങ് പ്രവർത്തനങ്ങൾ നിർത്തിവെച്ചു.
ഉദ്യോഗസ്ഥർക്ക് ലഭിച്ച നിരന്തര ഭീഷണിയെ തുടർന്നാണ് ടാറിങ് നിർത്തിയതെന്ന് പറയുന്നു.
ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ പെടുത്തി അഞ്ചുലക്ഷം രൂപയുടെ റീടാറിങ്ങ് പ്രവർത്തനങ്ങളാണ് നിർത്തിവയ്പ്പിച്ചത്.
നിർവഹണ ഉദ്യോഗസ്ഥന്മാർക്ക് നേർക്ക് നിരന്തര ഭീഷണി ഉണ്ടായതിനെ തുടർന്നാണ് വർക്ക് നിർത്തി വയ്ക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് വാർഡ് മെമ്പർ വത്സമ്മ തങ്കച്ചൻ പറഞ്ഞു.






0 Comments