മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്യു എ. തോമസ് അന്തരിച്ചു



 മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു എ തോമസ് അന്തരിച്ചു. 60 വയസായിരുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് ആണ്. 

 പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പത്രപ്രവര്‍ത്തന ജീവിതത്തില്‍, രാഷ്ട്രീയം, സംസ്‌കാരം, പരിസ്ഥിതി എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ മാത്യു റിപ്പോര്‍ട്ട് ചെയ്തു. 2000-ൽ കോട്ടയം ലേഖകനായി മാത്യു ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ ചേർന്നു, പിന്നീട് 2011 മുതൽ 2014 വരെ തിരുവനന്തപുരം ബ്യൂറോ ചീഫായി സേവനമനുഷ്ഠിച്ചു. 

മലയാള മനോരമയിലാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. കൊല്ലം പുനലൂരിലെ വീട്ടിലാണ് ഇന്നലെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ ബന്ധുവീട്ടിലായിരുന്ന സമയത്തായിരുന്നു അന്ത്യം. ഭാര്യ-ജോബി മാത്യു, മകന്‍- കിരണ്‍ തോമസ്.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments