തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് വെള്ളിയാഴ്ച പൂർത്തിയാകും
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വരണാധികാരികളുടെ കൈവശം ലഭ്യമാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികൾ വെള്ളിയാഴ്ച (ഡിസംബർ 5) പൂർത്തിയാകും.
ജില്ലയിലെ 11ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായി 17 കേന്ദ്രങ്ങളിലാണ് കമ്മീഷനിംഗ് നടന്നത്. ഏറ്റുമാനൂർ, വൈക്കം നഗരസഭകളിലാണ് വെള്ളിയാഴ്ച കമ്മീഷനിംഗ് നടക്കുന്നത്.
കമ്മീഷനിംഗ് പൂർത്തിയാക്കിയ ഇ.വി.എമ്മുകൾ സ്‌ട്രോങ് റൂമുകളിൽ വരച്ചിട്ടുള്ള നിശ്ചിത ഇടങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.
വോട്ടെടുപ്പിന് തലേന്ന് സ്‌ട്രോംഗ് റൂം തുറന്ന് മെഷീനുകൾ പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറും.





0 Comments