ഈശോയുടെ മനുഷ്യാവതാത്തിന്റെ ജൂബിലി സമാപനമായി മീഡിയ വില്ലേജിന്റെ സഹകരണത്തോടെ ചങ്ങനാശേരി അതിരൂപത വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷം 27ന് സംഘടിപ്പിക്കുന്നു. കുടുംബ കൂട്ടായ്‌മ, ഫാമിലി അപ്പസ്‌തോലേറ്റ്, യുവദീപ്‌തി-എസ്എംവൈഎം, സൺഡേ സ്കൂൾ എന്നീ സംഘടനകളുടെയും ചങ്ങനാശേരി, തുരുത്തി, തൃക്കൊടിത്താനം, കുറുമ്പനാടം ഫൊറോനകളുടെയും നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ.
27ന് വൈകുന്നേരം അഞ്ചിന് ആർച്ച്ബിഷപ് ഹൗസിൽനിന്ന് എസ്‌ബി കോളജിലേക്ക് മനുഷ്യാവതാര സന്ദേശയാത്ര നടത്തും. ഈശോയുടെ തിരു പ്പിറവിയെ ഓർമപ്പെടുത്തുന്ന വിവിധ വേഷവിധാനങ്ങളോടെ വിശ്വാസികൾ യാത്രയിൽ സംബന്ധിക്കുന്നുവെന്നത് ക്രിസ്‌തുമസ് ആഘോഷത്തെ വ്യത്യസ്തമാക്കും.
സന്ദേശയാത്രയുടെ ലോഗോ ആർച്ച്ബിഷപ്‌സ് ഹൗസിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ടിന് നൽകി പ്രകാശനം ചെയ്‌തു. മീഡിയ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഫാ. ജോഫി പുതുപ്പറമ്പിൽ, ജോസുകുട്ടി കുട്ടം പേരൂർ എന്നിവർ പ്രസംഗിച്ചു.





0 Comments