തൊടുപുഴ കോലാനി പാറക്കടവിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി. ഹൗസിംഗ് കോളനിയിൽ വർഷങ്ങളായി ആൾ താമസമില്ലാതെ കിടന്നിരുന്ന വീടിന് സമീപത്തുനിന്നാണ് നാല് കഞ്ചാവ് ചെടികൾ തൊടുപുഴ എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചത്.ഒരുമീറ്റർ മുതൽ രണ്ടുമീറ്റർവരെ ഉയരുമുള്ള ചെടികളായിരുന്നു ഇത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അധികൃതർ അറിയിച്ചു.





0 Comments