ഏറ്റുമാനൂരപ്പൻ കോളേജിൽ മെഗാ പ്ലേസ്മെൻ്റ് ഡ്രൈവ് ഡിസംബർ 6- ന്


ഏറ്റുമാനൂരപ്പൻ കോളേജിൽ മെഗാ പ്ലേസ്മെൻ്റ് ഡ്രൈവ് ഡിസംബർ 6- ന്

  കോട്ടയം ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഏറ്റുമാനൂരപ്പൻ കോളേജിന്റെ 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെഗാ പ്ലേസ്മെൻ്റ് ഡ്രൈവ് ഡിസംബർ 6 ശനിയാഴ്ച
രാവിലെ 9 .15 -മുതൽ കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നവേഷൻ കൗൺസിലുമായി ചേർന്നാണ് പരിപാടി നടത്തുന്നത്. 
ഉദ്ഘാടനം രാവിലെ 10-ന് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും.
പ്രിൻസിപ്പൽ ആർ. ഹേമന്ത് കുമാർ അധ്യക്ഷത വഹിക്കും.
പ്ലസ് ടു, ഐടിഐ,പോളിടെക്നിക്ക്,ഡിഗ്രി ,എൻജിനീയറിങ് കഴിഞ്ഞവർക്കായി 10 - പ്രമുഖ കമ്പനികളിൽ നിന്നും 2500 - ൽ അധികം തൊഴിലവസരങ്ങൾ ആണ് ഈ ഡ്രൈവിൽ ഒരുക്കിയിരിക്കുന്നത്.


ഹോസൂർ  ടാറ്റ ഇലക്ട്രോണിക്സ്, ചെന്നൈഇൻഡോ എംഐഎം ലിമിറ്റഡ്, ഗെസ്റ്റാംപ്ഓട്ടോമോട്ടീവ്,ജികെഎൻ ഡ്രൈവ് ലൈൻ ഇന്ത്യ ലിമിറ്റഡ്,മദ്രാസ് എൻജിനീയറിങ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ,ടിവിഎസ്,നീൽ കമൽ ലിമിറ്റഡ്,എംആർഎഫ് ടയേഴ്സ്
തുടങ്ങിയ കമ്പനികൾ പങ്കെടുക്കും.


പത്രസമ്മേളനത്തിൽ കോളേജ്
പ്രിൻസിപ്പൽ ആർ. ഹേമന്ത് കുമാർ,വൈസ് പ്രസിഡൻറ് ഡോ. ഇ.മായാറാണി ,ടി.ഹേമ
എന്നിവർ പങ്കെടുത്തു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments