മനുഷ്യ മഹത്വം കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് സഹജീവികളോടുള്ള കടമയും ദൗത്യവുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ.ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന "മഹത്വത്തോടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം" എന്ന വിഷയത്തെ സംബന്ധിച്ചുള്ള സംസ്ഥാനതല സെമിനാർ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജാതിമത ചിന്തകൾക്കതീതമായി മനുഷ്യൻ ചിന്തിക്കാൻ തുടങ്ങുമ്പോൾ മനുഷ്യ മഹത്വത്തിൻറെ വ്യാപ്തി കൂടുന്നുവെന്നും മാർ പുളിക്കൽ ചൂണ്ടിക്കാട്ടി.
ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കുമ്പോഴാണ് സമൂഹത്തിൽ യഥാർത്ഥത്തിൽ മനുഷ്യ മഹത്വം നിലനിൽക്കുന്നതെന്ന് സെമിനാർ വിഷയാവതാരണം നടത്തി മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ഡോ. ജോർജ് ഇട്ടൻകുളങ്ങര ചൂണ്ടിക്കാട്ടി.ഏതെങ്കിലും ഒരു അവകാശത്തിന് ഹാനി സംഭവിക്കുമ്പോൾ മനുഷ്യാന്തസ്സിനാണ് ഹാനി സംഭവിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മുഖം നോക്കാതെയും സാഹചര്യങ്ങൾ മനസ്സിലാക്കാതെയും സൈബറിടങ്ങളിൽ നടക്കുന്ന ആക്രമണം മനുഷ്യാന്തസിന് അങ്ങേയറ്റം കോട്ടയം വരുത്തുന്നതാണെന്നും ഓരോ മനുഷ്യന്റെയും മൂല്യം മനസ്സിലാക്കാൻ നാം തയ്യാറാകണമെന്നും അധ്യക്ഷ പ്രസംഗത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎ അഭിപ്രായപ്പെട്ടു.
അഡ്വ. ഫാ. എമിൽ പുള്ളിക്കാട്ടിൽ, അഡ്വ ആൻസി മറിയം അലക്സ്, പാർവതി അന്തർജനം എന്നിവർ പ്രസംഗിച്ചു.ഫാ. തോമസ് വടക്കേൽ മോഡറേറ്ററെയിരുന്നു. സെമിനാറിൽ വിവിധ കോളേജുകളിൽ നിന്നായി 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




0 Comments