മുഹമ്മ കുമരകം ജലപാതയിലെ ബോയകൾ പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാക്കി സ്രാങ്ക് അസോസിയേഷൻ



  സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു ബോട്ട് സർവ്വീസ് നടത്തുന്ന മുഹമ്മ കുമരകം ജലപാതയിൽ തുറമുഖ വകുപ്പ് 7 ബോയകൾ സ്ഥാപിച്ചിരുന്നു. ഏതാണ്ട് 15 ലക്ഷം രൂപ ഇതിനു ചെലവായിട്ടുണ്ട്. ഈ ബോയകളിൽ രണ്ട് എണ്ണം ഒഴിച്ച് ബാക്കിയുള്ള ബോയകൾ ഒഴുകി പോയതിനെ തുടർന്നു ജല ഗതാഗത വകുപ്പ് ജീവനക്കാർ മുഹമ്മ ബോട്ട് ജെട്ടിയിൽ ബോയകൾ കെട്ടിയിട്ടിരിക്കുകയാണ്.  


 രാത്രികാലങ്ങളിലും പ്രതികൂല കാലാവസ്ഥയിലും ദിശ അറിയാൻ ഏക മാർഗ്ഗം ബോയകൾ മാത്രമായിരുന്നു. ബോയകൾ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തുറമുഖ വകുപ്പിൽ നിരന്തരം പരാതി കൊടുത്തിട്ടും യാതൊരു തീരുമാനങ്ങളും എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സ്രാങ്ക് അസോസിയേഷൻ സമര പരിപാടികളുമായി മുന്നോട്ട് വന്നത്.  


 വരും ദിവസങ്ങളിൽ തുറമുഖ വകുപ്പ് ആഫീസിനു മുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സ്രാങ്ക് അസോസിയേഷൻ അറിയിച്ചു. സ്രാങ്ക് അസോസിയേഷൻ പ്രസിഡൻറ്റ് സരീഷ് എൻ കെ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി ഉത്ഘാടനം ചെയ്തു.


 സംസ്ഥാന ട്രഷറർ എം സി മധുക്കുട്ടൻ, വൈസ് പ്രസിഡൻറ്റുമാരായ സുധീർ എസ് , സി എൻ ഓമനക്കുട്ടൻ, ജോയിൻറ്റ് സെക്രട്ടറിമാരായ വിനോദ് നടുത്തുരുത്ത്, കെ ആർ വച, മറ്റ് കമ്മറ്റി അംഗങ്ങളായ ലാൽ പി സി , പ്രസാദ്, സൂരജ് , സന്തോഷ് കുമാർ , കെ കെ രാജേഷ് എന്നിവർ പങ്കെടുത്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments