ദിലീപ് കുറ്റവിമുക്തൻ..! നടിയെ ആക്രമിച്ച കേസ്: പൾസർ സുനി മുതൽ പ്രദീപ് വരെയുള്ള ഒന്ന് മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാർ



നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന കുറ്റം ചുമത്തിയ പ്രതി ദിലീപിനെ വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. ദിലീപിനെതിരെ ഗൂഡാലോചന കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്ന് കോടതി പ്രഖ്യാപിച്ചു.

നടിയെ ആക്രമിച്ച കേസിൽ ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഈ കേസുകളിൽ എല്ലാം പ്രതികൾ കുറ്റക്കാരാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പൾസർ സുനി അടക്കമുള്ള പ്രതികളെയാണ് കോടതി കുറ്റക്കാരാണ് എന്നു കണ്ടെത്തിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിൻറെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.

ആറുവർഷം നീണ്ട രഹസ്യ വിചാരണയുടെ സുപ്രധാന വിവരങ്ങളടക്കം ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. 2012 മുതൽ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി തന്നെ കോടതിയെ അറിയിച്ചത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് കേസിൽ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.


















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments