അട്ടപ്പാടിയിൽ എക്സൈസിന്‍റെ നേതൃത്വത്തിൽ കഞ്ചാവ് തോട്ടങ്ങൾ നശിപ്പിക്കുന്നത് തുടരുന്നു


 പാലക്കാട്  അട്ടപ്പാടിയിൽ എക്സൈസിന്‍റെ നേതൃത്വത്തിൽ കഞ്ചാവ് തോട്ടങ്ങൾ നശിപ്പിക്കുന്നത് തുടരുന്നു. ഇന്നലെ അട്ടപ്പാടി ആറിലമലയിൽ 763 കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്. രണ്ടാഴ്ചക്കിടെ നാല് തോട്ടങ്ങളിൽ നിന്നായി 1619 കഞ്ചാവ് ചെടികളാണ്. എക്സൈസ് നശിപ്പിച്ചത്.  


 ലഹരി പൂക്കുന്ന തോട്ടങ്ങള്‍ തേടി പാലക്കാട് എക്സൈസ് സംഘം  കാടുകയറുകയായിരുന്നു. പാടവയൽ തേക്കുപന ഉന്നതിയിൽ നിന്നും അഞ്ച് കിലോമീറ്റർ ഉൾവനത്തിലൂടെ സഞ്ചരിച്ചാണ് ആറിലമലയിലെത്തിയത്. 


എക്സൈസ് ഇൻസ്പെക്ടർ എൻ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിനൊടുവിൽ കഞ്ചാവ് വളര്‍ത്തിയ സ്ഥലത്തെത്തി തുടര്‍ന്ന് 763 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു.കഴിഞ്ഞ മാസം 22നാണ് കാട് കയറി കഞ്ചാവ് തോട്ടങ്ങൾ പൂര്‍ണമായും നശിപ്പിക്കുന്ന സ്പെഷ്യൽ ഡ്രൈവ് ഊർജിതമാക്കിയത്.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments