ബൈബിള്‍ പാരായണ മാസത്തിന് ആരംഭം



വചനം മാംസമായ ക്രിസ്തുമസിന്റെ ഓര്‍മ ആചരിക്കുന്ന ഡിസംബര്‍ മാസം ബൈബിള്‍ പാരായണമാസമായി കേരള കത്തോലിക്കാ സഭ ആചരിക്കുന്നു. ദൈവചിന്തയും, ദൈവീകനന്മയും സ്‌നേഹവും നിറഞ്ഞ കുറേക്കൂടി നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുവേണ്ടിയാണ് ഡിസംബര്‍മാസം മുഴുവനും ബൈബിള്‍ പാരായണമാസമായി കേരളസഭ ആചരിക്കുന്നത്. 


വചന പാരായണമാസം ഉദ്ഘാടനം വരാപ്പുഴ പുത്തന്‍പള്ളി ഇടവകയില്‍വച്ച് കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു.

ഒരു മണിക്കൂര്‍കൊണ്ട് 150പേര്‍ ഒരുമിച്ചിരുന്ന് ബൈബിള്‍ മുഴുവനും വായിച്ചു തീര്‍ത്ത് സമ്പൂര്‍ണ പാരായണത്തിന് വികാരി റവ. ഫാ. ജോസ് എടശേരി നേതൃത്വം നല്കി. 


നേരത്തെ ഇരിങ്ങാലക്കുട രൂപതയിലെ കാറളം ഇടവകയില്‍വച്ച് കെസിബിസി വൈസ്‌ചെയര്‍മാന്‍ ബിഷപ്പ് പോളി കണ്ണൂക്കാടന്‍ 24 ദിവസത്തെ പാരായണത്തിന് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തിരിന്നു. അറേബ്യന്‍ നാടുകള്‍ക്ക് വേണ്ടിയുള്ള അപ്പസ്‌തോലിക് വിസിറ്റര്‍ റവ. ഫാ. ജോളി വടക്കന്‍ അനുഗ്രഹപ്രഭാഷണം നടത്തി.


വരാപ്പുഴ അതിരൂപതയിലെ ചേരാനല്ലൂര്‍ ഇടവകയില്‍വച്ച് ഡയറക്ടര്‍ സിജന്‍ മണുവേലിപറമ്പില്‍ ഇടവകയിലെ കുടുംബങ്ങളെ മുഴുവനും ഉള്‍ക്കൊള്ളിച്ചുള്ള ബൈബിള്‍ പാരായണത്തിന് ഉദ്ഘാടനം ചെയ്തു. 


ബൈബിള്‍ പാരായണമാസസമാപനം കോട്ടപ്പുറം രൂപത കത്തീഡ്രല്‍ ദൈവാലയത്തില്‍ ഡിസംബര്‍ 28ന് ബിഷപ്പ് അംബ്രോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിക്കും. ഈ ജൂബിലി വര്‍ഷത്തിലെ ബൈബിള്‍ പാരായണം കേരളത്തിലെ എല്ലാ രൂപതകളിലും നടക്കുന്നുണ്ടെന്ന് കെസിബിസി. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments