മുത്തോലിയിൽ രണ്ടിലയ്ക്ക് മുന്നിൽ സുല്ലിട്ട് യു.ഡി.എഫും, ബി.ജെ.പിയും ..... തരിപോലുമില്ല മുത്തോലിയിൽകോൺഗ്രസ്.


മുത്തോലിയിൽ രണ്ടിലയ്ക്ക് മുന്നിൽ സുല്ലിട്ട് യു.ഡി.എഫും, ബി.ജെ.പിയും ..... തരിപോലുമില്ല മുത്തോലിയിൽകോൺഗ്രസ്.

 ജില്ലയിൽ യു.ഡി.എഫ് വിജയം ആഘോഷിക്കുമ്പോൾ നേതൃത്വം നൽകുന്ന കോൺഗ്രസിന് ഒരംഗം പോലുമില്ലാതെ മുത്തോലി മാറി.
5 വർഷത്തെ ബി.ജെ.പി ഭരണത്തിന് കനത്ത പ്രഹരം ഏല്പിച്ചുകൊണ്ട് കേരള കോൺ. (എം) നേതൃത്വത്തിലുള്ള എൽ.ഡി.എഫ് പഞ്ചായത്ത് തൂത്തുവാരിയിരിക്കുകയാണ്. 14-ൽ 11 ഉം നേടിയാണ് എൽ.ഡി.എഫ് മുത്തോലിയിൽ മിന്നിയത്.


ഇവിടെ കേരള കോൺഗ്രസ് (എം) ന് 8 അംഗങ്ങളെ വിജയിപ്പിച്ച് ഒറ്റയ്ക്ക് ഭൂരിപക്ഷം കരസ്ഥമാക്കി.
ബി.ജെ.പിക്ക് രണ്ട് അംഗങ്ങളെ കിട്ടിയപ്പോൾ പിന്നിലായിപ്പോലും ഒരു ചെറു തരി കോൺഗ്രസ് അംഗം ഉണ്ടായതുമില്ല.
പേരിനു മാത്രംയു.ഡി.എഫ് ഘടകകക്ഷിക്ക് ഒരംഗത്തെ ലഭിച്ചു.


 ഇവിടെ ബി.ജെ.പിക്കും പിന്നിലായി യു.ഡി.എഫ്.
പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് (എം) ലെ റൂബി ജോസിനും വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട രാജൻ മുണ്ടമറ്റത്തിനും എതിരാളികർ പോലും ഉണ്ടായില്ല.


ഇരുവരും മുൻ പ്രസിഡണ്ടുമാരുമാണ്.
13 അംഗ പഞ്ചായത്തിൽ കേവല ഭൂരിപക്ഷമില്ലാതെ 6 അംഗങ്ങൾ മാത്രമുണ്ടായിരുന്ന ബി.ജെ.പിയാണ് 5 വർഷം മുത്തോലി ഭരിച്ചത്.ഇൻഡ്യാ മുന്നണി കക്ഷികൾക്ക് ഭൂരിപക്ഷ മുണ്ടായിരുന്നിട്ടും ബി.ജെ.പിക്ക് രാഷ്ട്രീയ ഭീഷണി ഉണ്ടായിരുന്നുമില്ല.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments