ഡ്യൂട്ടി കഴിഞ്ഞു സ്കൂട്ടറിൽ വരികയായിരുന്ന എംആർഎഫ് ജീവനക്കാരൻ കാറിടിച്ച് മരിച്ചു.
സ്കൂട്ടർ യാത്രികനായ എംആർഎഫിലെ ജീവനക്കാരൻ പള്ളം സ്വദേശി പി.ജെ. ഏബ്രഹാ(56)മാണ് മരിച്ചത്. ഇന്നലെ അർധരാത്രി 12ന് കോട്ടയം എംസി റോഡിൽ പള്ളം ബോർമ കവലയ്ക്കു സമീപമാണ് അപകടം. ഇടിച്ചിട്ട കാർ നിർത്താതെ പോയതായി ചിങ്ങവനം പോലീസ് അറിയിച്ചു. പള്ളം സ്വദേശിയായ ഏബ്രഹാം വടവാതൂർ എംആർഎഫിലെ ടയർ പ്ലാന്റ് മെക്കാനിക്കാണ്.





0 Comments