ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
ശനിയാഴ്ചയാണ് എസ്ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്‌ത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തു. സ്വർണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ട്. എന്നാൽ കൂടുതൽ അറിയില്ല. ദേവസ്വം വകുപ്പിന് ദേവസ്വം ബോർഡിൽ കൂടുതൽ അധികാരമില്ലെന്നും മൊഴി നൽകിയതായറിയുന്നു




0 Comments