ഇന്നു പുലർച്ചെ അന്തരിച്ച മുൻ എംഎൽഎ പി എം മാത്യുവിൻ്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും.
മൃത ശരീരം കടുത്തുരുത്തി അരുണാശ്ശേരിയലെ
വസതിയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് കൊണ്ടുവരും.
സംസ്ക്കാര ശുശ്രഷ ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിൽ ആരംഭിക്കും. തുടർന്ന് കടുത്തുരുത്തി സെൻ്റ് മേരീസ് ചർച്ചിൽ (താഴത്ത് പള്ളി) അന്ത്യകർമ്മങ്ങൾ നടത്തും
കോട്ടയം കടുത്തുരുത്തി പാറപ്പുറത്ത് പഴുവേലിൽ പി എം മാത്യു (75) ഇന്ന് പുലർച്ചെ 3.15 ഓടെയാണ് അന്തരിച്ചത്. പാല മാർ സ്ലീവ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം.
1991 മുതൽ 1996 വരെ കടുത്തുരുത്തി നിയമസഭാ മണ്ഡലം എംഎൽഎ ആയിരുന്നു.
ഭാര്യ: കുസുമം മാത്യു
(റിട്ടയേർഡ് സബ് രജിസ്ട്രാർ, തെന്നാട്ടു കുടുംബം, കുറുമുള്ളൂർ, കോട്ടയം)
മകൾ: ഡോ.അനു പി മാത്യു (അസി. പ്രൊഫസർ, ദേവമാതാ കോളേജ്, കുറവിലങ്ങാട്)
അഞ്ജു മാത്യു (ലീഡ് എഞ്ചിനീയർ, ലുമിലെഡ്സ്, സിംഗപ്പൂർ)
അരുൺ മാത്യു (മാനേജിംഗ് പാറ്റ്നർ, ടൂർലിസ്, മലേഷ്യ)
മരുമക്കൾ: ചാൾസ് കെ തോമസ് (സീനിയർ മാനേജർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേറ്റ് ബിസിനസ് സെൻ്റർ, ബാംഗ്ലൂർ)
അനീഷ് പാറക്കൽ പ്രസാദ് (മാനേജർ - F10 ചേഞ്ച് മാനേജ്‌മെന്റ് & ക്വാളിറ്റി എഞ്ചിനീയറിംഗ് മാനേജ്‌മെന്റ്, മൈക്രോൺ സെമികണ്ടക്ടർ ഏഷ്യ ഓപ്പറേഷൻസ്, സിംഗപ്പൂർ )
ജസ്വിന്നി നായർ രാമചന്ദ് (സീനിയർ അക്കൗണ്ട്‌സ് ഓഫീസർ, പാർക്കർ ഹാനിഫിൻ ഇൻഡസ്ട്രിയൽ, മലേഷ്യ.)





0 Comments