സുനില്‍ പാലാ
പട്ടാപ്പകല്‍ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യം സഹിതം പരാതി കൊടുത്തിട്ടും പ്രതിയെ പിടിക്കാന്‍ പൊലീസിന് മടി.
പരാതി സ്വീകരിച്ചതിന്റെ രസീത് പോലും നല്‍കാന്‍ രാമപുരം പൊലീസ് തയ്യാറായില്ലെന്ന് പരാതിക്കാരനായ പയപ്പാര്‍ അമ്പാട്ട് എ.ജി. പ്രസാദ് കുമാര്‍ പറയുന്നു. നവംബര്‍ 28ന് മോഷണം സംബന്ധിച്ച് രാമപുരം പൊലീസില്‍ സിസിടിവി ദൃശ്യം സഹിതം പരാതി നല്‍കിയിരുന്നു. എന്നാല്‍ കൈപ്പറ്റ് രസീത് കൊടുത്തില്ല. പിന്നീട് ഡിസംബര്‍ 3ന് സ്റ്റേഷനിലെത്തി നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടപ്പോഴാണ് പരാതിയുടെ രസീത് കൊടുക്കാന്‍ പൊലീസ് തയ്യാറായതെന്ന് പ്രസാദ് പറയുന്നു.
സംഭവമിങ്ങനെ. പ്രസാദ് റബര്‍ ടാപ്പ് ചെയ്യുന്ന കുറിഞ്ഞി വരകപ്പള്ളില്‍ റബര്‍ തോട്ടത്തിലുള്ള വീട്ടുമുറ്റത്തുനിന്നും കഴിഞ്ഞ മൂന്ന് തവണയായി വന്‍തോതില്‍ ഒട്ടുപാല്‍ മോഷണം പോയിരുന്നു. ഒക്ടോബര്‍ 22-ാം തീയതിയും 31-ാം തീയതിയും ഒട്ടുപാല്‍ കടത്തിക്കൊണ്ടുപോയി. ഇതേ തുടര്‍ന്ന് നവംബര്‍ 1-ാം തീയതി പ്രസാദ് രാമപുരം പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. സിസിടിവി വയ്ക്കാനായിരുന്നു പൊലീസിന്റെ ഉപദേശം. മറ്റന്വേഷണങ്ങളൊന്നും നടത്തിയുമില്ലെന്ന് പ്രസാദ് പറയുന്നു.
പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പിന്നീട് ഇവിടെ സിസിടിവി സ്ഥാപിച്ചു. കഴിഞ്ഞ 28-ാം തീയതി വൈകിട്ട് 3.15 ഓടെ വീണ്ടും മോഷണം നടന്നു. ഒരു യുവാവെത്തി പ്ലാസ്റ്റിക് ചാക്കിലേക്ക് ഒട്ടുപാല്‍ വാരിക്കൂട്ടുന്നത് സിസിടിവിയില്‍ വ്യക്തമായി കാണാം. ഇതുസംബന്ധിച്ചുള്ള ദൃശ്യങ്ങള്‍ സഹിതം അന്നുതന്നെ പ്രസാദ് രാമപുരം പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. എന്നാല്‍ കൈപ്പറ്റ് രസീത് കിട്ടിയില്ല. ഡിസംബര്‍ 3-ാം തീയതി വീണ്ടും സ്റ്റേഷനില്‍ ചെന്നെങ്കിലും രസീത് കൊടുക്കാന്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലത്രെ. ഇതേ തുടര്‍ന്ന് രസീത് കിട്ടിയേ തീരൂവെന്ന് താന്‍ ശഠിച്ചതോടെയാണ് മൂന്നാം തീയതി വച്ച് രസീത് നല്‍കാന്‍ പൊലീസ് തയ്യാറായതെന്ന് പ്രസാദ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പ്രതിയെക്കുറിച്ചുള്ള കൃത്യമായ സൂചനകളും താന്‍ പൊലീസിനെ അറിയിച്ചിരുന്നുവെന്ന് പ്രസാദ് പറയുന്നു.
മോഷ്ടാവിനെക്കുറിച്ച് മുമ്പും സംശയം
സിസിടിവി ദൃശ്യങ്ങളില്‍ കണ്ട യുവാവിനെക്കുറിച്ച് മുമ്പും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇയാള്‍ താമസിച്ചിരുന്ന വീടിനടുത്തുള്ള ഒരു റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും മറ്റും ഒരു വര്‍ഷം മുമ്പ് മോഷണം പോയിരുന്നു. വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. തലമൂടിക്കെട്ടി ഒരാള്‍ വീട്ടിലേക്ക് വരുന്ന ദൃശ്യം സിസിടിവിയില്‍ ലഭിച്ചെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഒട്ടുപാല്‍ മോഷണ ദൃശ്യത്തില്‍ ഇയാള്‍ പതിഞ്ഞതോടെ യഥാവിധി അന്വേഷിച്ചാല്‍ വീടിനടുത്ത് നടന്ന മോഷണ കേസിനും തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

വിശദമായി അന്വേഷിച്ചുവരുന്നുവെന്ന് പൊലീസ്
ഇതേസമയം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരുന്നതായി രാമപുരം പൊലീസ് പറയുന്നു.
ഇതേസമയം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരുന്നതായി രാമപുരം പൊലീസ് പറയുന്നു.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments