ജെയ്നമ്മ കൊലപാതകം; കുറ്റപത്രം എഡിജിപിക്ക് കൈമാറി ..

  

കോട്ടയത്തെ ജെയ്നമ്മ കൊലപാതകത്തിൽ കുറ്റപത്രം അവസാന പരിശോധനയ്ക്ക് എഡിജിപിക്ക് കൈമാറി അന്വേഷണ സംഘം. അനുമതി ലഭിച്ചാൽ ഉടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കോട്ടയത്തെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് യൂണിറ്റാണ് അന്വേഷണം പൂർത്തിയാക്കിയത്. 


കഴിഞ്ഞ ഓഗസ്റ്റ് 27നാണ് സെബാസ്റ്റ്യന്റെ അറസ്റ്റ് നടക്കുന്നത്. നിർണായക തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനുമാണ് കേസിൽ നിർണായകമായത്. തെളിവെടുപ്പിൽ അസ്ഥികഷ്ണങ്ങളും ലഭിച്ചിരുന്നു.


 ചേർത്തലയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. ഇത് ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകം നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്നത്. പണത്തിന് വേണ്ടിയുള്ള കൊലപാതകം എന്ന രീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. 














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments