അർത്തുങ്കൽ പള്ളി പെരുന്നാളിന് 10 ന് കൊടിയേറും
അർത്തുങ്കല്‍ സെന്റ് ആൻഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിന് 10ന് കൊടിയേറി 27നു സമാപിക്കുമെന്നും തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
10 ന് രാവിലെ പാലായില്‍നിന്ന് തിരുനാള്‍ പതാക അർത്തുങ്കല്‍ ബസിലിക്കയില്‍ എത്തിക്കും, 5.30ന് ബീച്ച് കുരിശടിയില്‍നിന്ന് പതാക പ്രയാണം, 6.30ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്ബില്‍ തിരുനാളിനുകൊടിയേറ്റും.
18ന് രാവിലെ അഞ്ചിനു നടതുറക്കല്, തിരുസ്വരൂപ വന്ദനം. 11ന് മലങ്കര റീത്തില്‍ ആഘോഷമായ പൊന്തിഫിക്കല് ദിവ്യബലിക്ക് തിരുവല്ല ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം ആറിനു പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കണ്ണൂർ സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി കാർമികത്വം വഹിക്കും.
രാവിലെ 11ന് സീറോ മലബാർ റീത്തില് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തൃശൂർ സഹായ മെത്രാൻ ഡോ. ടോണി നിലങ്കാവില്‍ കാർമികത്വം വഹിക്കും. 20ന് പ്രധാന തിരുനാള്‍ദിനം.
തുടര്ച്ചയായി ദിവ്യബലിയുണ്ടായിരിക്കും. രാവിലെ 11ന് തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്ബില്‍ മുഖ്യകാർമികത്വം വഹിക്കും, വൈകുന്നേരം 4.30ന് ചരിത്രപ്രസിദ്ധമായ തിരുനാള്‍ പ്രദക്ഷിണത്തിന് ജനലക്ഷങ്ങള് അണിചേരും.
22ന് രാവിലെ 11ന് ആഘോഷമായ പൊന്തിഫിക്കല് ദിവ്യബലിക്ക് നെയ്യാറ്റിന്കര മെത്രാന് ഡോ. സെല്വരാജ് ദാസന് മുഖ്യകാര്മികത്വം വഹിക്കും. 23ന്രാവിലെ 11ന് ആഘോഷമായ പൊന്തിഫിക്കല് ദിവ്യബലിക്ക് കോഴിക്കോട് ആർച്ച്‌ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് മുഖ്യകാര്മികത്വം വഹിക്കും.
24ന് രാവിലെ 11ന് പൊന്തിഫിക്കല് ദിവ്യബലിക്ക് കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്ബില് മുഖ്യകാര്മികത്വം വഹിക്കും. 26ന് രാവിലെ 11ന് ആഘോഷമായ പൊന്തിഫിക്കല് ദിവ്യബലിക്ക് കോട്ടപ്പുറം രൂപത മെത്രാന് ഡോ. അംബ്രോസ് പുത്തൻട്ടില് മുഖ്യകാര്മികത്വം വഹിക്കും.
27ന് കൃതഞ്താദിനം. വൈകുന്നേരം മൂന്നിനു ആഘോഷമായ തിരുനാള് സമൂഹബലിക്ക് കൊച്ചി രൂപത മുന് ബിഷപ് ഡോ. ജോസഫ് കരിയില് മുഖ്യകാര്മികത്വം വഹിക്കും. തുടര്ന്ന് ആഘോഷമായ തിരുനാള് പ്രദക്ഷിണം.
റെക്ടർ യേശുദാസ് കാട്ടുങ്കല്‍ത്തയ്യില്‍, സഹവികാരിമാരായ ഫാ. ജോസഫ് അല്‍ഫോൻസ് കൊല്ലാപറമ്ബില്‍, ഫാ. ജിസൻ ജോസ് ചിറ്റാന്തറ, ഫാ. ടിനു തോമസ് പടവുപുരയ്ക്കല്‍ എന്നിവർ നേതൃത്വം നൽകും




0 Comments