‘സ്റ്റുഡൻസ് മാനിഫെസ്റ്റോ’ ......വിദ്യാർത്ഥികളെ നേരിൽ കണ്ട് നിർദ്ദേശങ്ങൾ സ്വീകരിക്കാനൊരുങ്ങി കെഎസ്‌യു.....ജെൻസി കണക്ട് യാത്ര ജനുവരി 20ന് ആരംഭിക്കും

 

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാർത്ഥികളെ നേരിൽ കണ്ട് നിർദ്ദേശങ്ങൾ സ്വീകരിക്കാനൊരുങ്ങി കെഎസ്‌യു. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ജെൻസി കണക്ട് യാത്ര ജനുവരി 20ന് കാസർകോട് നിന്നാരംഭിക്കും. 


പുതുതലമുറയുടെ കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലകിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള സമഗ്രമായ ഒരു വികസന രേഖ ‘സ്റ്റുഡൻസ് മാനിഫെസ്റ്റോ’ തയാറാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ജനുവരി 20ന് കാസർകോട് നിന്നാരംഭിച്ച് 28ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. 


2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയിൽ എൽഎഡിഎഫ് ഭരണത്തിൽ പൊതു വിദ്യാഭ്യാസ മേഖലയും, ഉന്നത വിദ്യാഭ്യാസ മേഖലയും നേരിട്ട നിലവാര ത്തകർച്ച തുറന്നുകാട്ടുന്ന സംവാദ സദസുകൾ, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കും. 


കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന യാത്രയിൽ വൈസ് പ്രസിഡന്റുമാരായ എം.ജെ യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ വൈസ് ക്യാപ്റ്റൻമാരായും സംസ്ഥാന ജനറൽ സെക്രട്ടറിമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സ്ഥിരാംഗങ്ങളായും യാത്രയുടെ ഭാഗമാകും. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments