വാട്‌സ്ആപ്പ് ചാറ്റുകള്‍ വാലും തലയും ഇല്ലാത്തവ....ഫെന്നി നൈനാന് എതിരെ അതിജീവിത.

 

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാത്സംഗ പരാതി ഉന്നയിച്ച മൂന്നാമത്തെ യുവതിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന് എതിരെ അതിജീവിത. മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദ സന്ദേശത്തിലാണ് രാഹുലിന്റെ കൂട്ടാളിയായ ഫെന്നിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് യുവതി രംഗത്തെത്തിയത്. സാമൂഹ്യമാധ്യമ ങ്ങളിലൂടെ അധിക്ഷേപിച്ച് നിശബ്ദയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്നാണ് യുവതിയുടെ പ്രതികരണം. 


 തന്റെ പരാതി തെറ്റാണെന്ന് തെളിയിക്കാന്‍ ഫെന്നി നൈനാന്‍ പങ്കുവച്ച വാട്‌സ്ആപ്പ് ചാറ്റുകള്‍ വാലും തലയും ഇല്ലാത്തവയാണ്. തനിക്കുണ്ടായ സാഹചര്യവും, മറ്റ് സംഭവങ്ങളെയും കുറിച്ച് രാഹുലിനോട് പേഴ്‌സണലായി സംസാരിക്കാന്‍ സാഹച ര്യം വേണം എന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങളാണ് ഫെന്നിയുമായി സംസാരിച്ചത്. താന്‍ തനിച്ചല്ല വരുന്നത് എന്ന് പറഞ്ഞു. എന്നാല്‍ തന്നെ പീഡിപ്പിച്ച ഒരാളെ വീണ്ടും കാണണം എന്ന് പറയുന്ന ഭാഗം മാത്രം പുറത്തുവിട്ട് തന്നെ  അപകീര്‍ത്തിപ്പെടുത്താനാണ് ഫെന്നി ശ്രമിച്ചത് എന്നും യുവതി ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ഇരകള്‍ പുറത്തുവരുന്നത് തടയുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും പരാതിക്കാരി ശബ്ദ സന്ദേശത്തില്‍ പറയുന്നു.

 

 2024 ല്‍ ആണ് ഫെന്നിയെ പരിചയപ്പെട്ടത്. 2025 നവംബര്‍ 25 വരെ സൗഹൃദം തുടരുകയും ചെയ്തിട്ടുണ്ട്. താന്‍ അനിയമനെ പോലെ കണ്ട വ്യക്തിയാണ് ഫെന്നി. രാഹുലിന്റെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് ഫെന്നിയോട് സംസാരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തനിക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ പുറത്ത് പറയരുത് എന്ന് ഫെന്നി ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ ഇടപെടല്‍ ഉണ്ടാക്കിയ ട്രോമയില്‍ നില്‍ക്കുന്ന സമയത്ത് പിന്തുണ നല്‍കുന്ന തരത്തില്‍ ഫെന്നി ഇടപെട്ടു. രാഹുലിന്റെ ജീവിതത്തില്‍ മറ്റ് പെണ്‍കുട്ടികള്‍ ഇല്ലെന്നായിരുന്നു ഫെന്നി ഉറപ്പ് നല്‍കിയത്. ചുറ്റമുള്ളത് ഫാന്‍സ് മാത്രമാണെന്നായിരുന്നു ഫെന്നിയുടെ വാദം.  2025 ന് ഓഗസ്റ്റില്‍ പുറത്തുവന്ന വാര്‍ത്തകളിലൂടെയാണ് രാഹുല്‍ മാങ്കൂത്തിലിന് തന്നെ പോലെ നിരവധി പേരുമായി ബന്ധമുണ്ടെന്ന് അറിയുന്നത്. അതിന് കാരണം ഫെന്നി നൈനാണ്. ഇക്കാര്യം രാഹുലുമായി സംസാരിച്ചു. അല്ലാം മാധ്യമ സൃഷ്ടിയാണെന്നും രാഷ്ട്രീയമാണെന്നുമായിരുന്നു വിശദീകരണം. ആദ്യത്തെ പരാതിയെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു ആളില്ലെന്നായിരുന്നു പറഞ്ഞത്. രണ്ടാമത്തെ സംഭവം വ്യാജമാണെന്ന് വിശദീകരിച്ചു. 


 നേരിട്ട് കാണാം എന്ന് പറഞ്ഞ് അടൂരേക്ക് വരാമെന്നറിയിച്ചപ്പോള്‍ അതിലും നല്ലത് വിഷം വാങ്ങി നല്‍കുന്നതാണെന്നാ യിരുന്നു പ്രതികരണം. അമ്മയും സഹോദരിയും എല്ലാം തളര്‍ന്നിരിക്കുക യാണ് എന്ന് പറഞ്ഞു. ആരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷം ഉണ്ടായ റീ എന്‍ട്രി സമയത്ത് പാലക്കാട് ഉണ്ടെന്ന് മനസിലായി. പാലക്കാട് വച്ച് കാണാമെന്ന് പറഞ്ഞപ്പോള്‍ ഫെന്നിയുമായി ബന്ധപ്പെട്ട് നീങ്ങാന്‍ അറിയിച്ചു. എന്നെ പോലെ എത്ര പേരുണ്ടെന്ന് അറിയണം എന്നാണ് പറഞ്ഞത്. ട്രോമയില്‍ നില്‍ക്കുന്ന തന്നെ ഇരുവരും ഒഴിവാക്കാന്‍ ശ്രമിക്കുകയിരുന്നു. പാലക്കാട് എത്തിയ തന്നെ ഒരു ദിവസം മുഴുവന്‍ ഓടിച്ചെന്നും യുവതി ശബ്ദ സന്ദേശത്തില്‍ പറയുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments