കാഞ്ഞിരമറ്റം മാർ സ്ലീവാപള്ളി : ശതോത്തര രജത ജൂബിലി സമാപനം ജനുവരി 4-ന് .




കാഞ്ഞിരമറ്റം മാർ സ്ലീവാപള്ളി : ശതോത്തര രജത ജൂബിലി സമാപനം ജനുവരി 4-ന് .    

നൂറ്റിഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുന്ന കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ ശതോത്തര രജത ജൂബിലി ആഘോഷസമാപനം നാലാം തീയതി ഞായറാഴ്ച നടക്കും. പാലാ രൂപതയുടെ അതിർത്തി ഗ്രാമങ്ങളിലൊന്നായ  കാഞ്ഞിരമറ്റത്ത്  ആയിരത്തിതൊള്ളായിരത്തി ഒന്നിൽ ആരംഭം കുറിച്ച കൊച്ചുപള്ളിയാണ് കാലാന്തരത്തിൽ വളർന്ന് വലുതായി അഞ്ഞൂറ്റി അൻപതോളം കുടുംബങ്ങൾ അംഗങ്ങളായുള്ള കാഞ്ഞിരമറ്റം മാർ സ്ലീവാ ഇടവക പള്ളി. 


നിരവധി വൈദികരെയും സന്യസ്ഥരെയും സഭയ്ക്കും സമൂഹത്തിനും സംഭാവന ചെയ്തിട്ടുള്ള കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ ഒരു വർഷം നീണ്ടുനിന്ന  ശതോത്തര രജത ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ഇടവക തലത്തിൽ വീടുകൾതോറുമുള്ള ഉണ്ണിമിശിഹായുടെ തിരുസ്വരൂപ പ്രയാണം, വൈദിക സന്യസ്ത സംഗമം, വയോജന സമ്മേളനം , മാതാപിതാക്കൾക്കും കുട്ടികൾക്കുമായി സൈബർ കുറ്റകൃത്യങ്ങൾ, ലഹരിവ്യാപനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള സെമിനാറുകൾ കർഷക സംഗമം, ചർച്ചാ ക്ലാസ്സുകൾ, തീർത്ഥാടനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുകയുണ്ടായി. 


ഏതാനും കുടുംബങ്ങൾക്ക് വാസയോഗ്യമായ പുതിയ വീടുകൾ നിർമ്മിച്ചുനൽകുന്നതിനും നിരവധി പേർക്ക് വീടുകളുടെ പുന: നിർമ്മാണത്തിന് ധനസഹായം നൽകുന്നതിനും വിദ്യാഭ്യാസ, ചികിൽസാ സഹായങ്ങൾ നൽകുന്നതിനും സാധിച്ചു. ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷപരിപാടികളുടെ സമാപന സമ്മേളന ഉദ്ഘാടനം നാലാം തീയതി ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് പാലാ  ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. പാരീഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വികാരി ഫാ. ജോസഫ് മണ്ണനാൽ അദ്ധ്യക്ഷത വഹിക്കും.  കൊഴുവനാൽ സെൻറ് ജോൺസ് ഫൊറോനാപ്പള്ളി വികാരി ഫാ. ജോസ് നെല്ലിക്കതെരുവിൽ ജൂബിലി സന്ദേശം നൽകുന്നതും  ഇടവകാംഗം കൂടിയായ സി.എം .ഐ കോട്ടയം സെൻ്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സൂപ്പീരിയർ ഫാ. എബ്രാഹം വെട്ടിയാൽ സി.എം . ഐ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. 


ഫ്രാൻസിസ് ജോർജ് എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിൽ തോമസ് മാമ്പുഴക്കൽ , ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷാൻ്റി ബാബു, ഗ്രാമ പഞ്ചായത്തംഗം ജോബി ജോമി , ഇടവകക്കാരായ അഞ്ചിലിപ്പ സെൻ്റ് പയസ് പള്ളി വികാരി ഫാ. മാത്യു പായിക്കാട്ട്, എറണാകുളം സെൻ്റ് തെരേസ് മൊണസ്ട്രി സുപ്പീരിയർ ഫാ. സഖറിയാസ് കരിയിലക്കുളം ഒ.സി.ഡി,പാലാ ഗുഡ് ഷെപ്പേർഡ് സെമിനാരി പ്രൊഫസർ ഫാ. വിൻസൻ്റ് മൂങ്ങാമാക്കൽ, പാലാ അഡോറേഷൻ കോൺഗ്രിയേഷൻ മദർ സുപ്പീരിയർ സി. മരീന ഞാറക്കാട്ടിൽ, അൽമായ പ്രതിനിധി ജോസ് ജോസഫ് ചെരി പുറം,ജൂബിലിയാഘോഷകമ്മറ്റി കൺവീനർ സജിമോൻ ജോസഫ് നാഗമറ്റത്തിൽ, റോബേഴ്സ് തോമസ് ഉറവിൽ, ഡോ. പ്രിൻസ് മോൻ ജോസ് മണിയങ്ങാട്ട്, ജോർജ് തോമസ് നടുത്തുണ്ടത്തിൽ, ലിയാ തോമസ് ഓലിയ്ക്കൽ തകിടിയിൽ എന്നിവർ പ്രസംഗിക്കും. 



ജൂബിലി സ്മാരകമായി പ്രസിദ്ധീകരിക്കുന്ന ഇടവക ഡയറക്ടറിയുടെ പ്രകാശന കർമ്മവും തദവസരത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. സഹവികാരി ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ, കൈക്കാരൻമാരായ മാത്യു ജോർജ് പ്ലാത്തറ, ജയിംസ് കുട്ടി ജോസ് ഉതിരക്കുളം,സജി അലക്സ് പാറശ്ശേരിൽ, പി.ജെ.ജയിംസ് പെരുമന, ഫിനാൻസ് ആൻ്റ് പപ്ലിസിറ്റി കമ്മറ്റി കൺവീനർ ജയ്മോൻ പുത്തൻപുരയ്ക്കൽ, കമ്മറ്റിയംഗങ്ങളായ മാത്തുക്കുട്ടി ഞായർകുളം,ടോമിച്ചൻ പിരിയൻ മാക്കൽ, ജോജി ആലയ്ക്കൽ,  ഡൈനോ ഇഞ്ചിക്കാലായിൽ , ജോർജുകുട്ടി കുന്നപ്പള്ളിൽ, സണ്ണി കളരിക്കൽ, അനിൽ ചെരിപുറം, ബെന്നി വേങ്ങത്താനം തുടങ്ങിയവർ നേതൃത്വം കൊടുക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments