സ്‌നേഹദീപം 4 വീടുകളുടെ താക്കോല്‍ സമര്‍പ്പണം ചൊവ്വ, ബുധന്‍ തീയതികളിൽ


 സ്‌നേഹദീപം 4 വീടുകളുടെ താക്കോല്‍ സമര്‍പ്പണം 

 ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 55 മുതല്‍ 58 വരെയുള്ള വീടുകളുടെ താക്കോല്‍ സമര്‍പ്പണം നാളെയും മറ്റന്നാളുമായി (13.01.2026, ചൊവ്വ, ബുധന്‍) നടത്തപ്പെടുന്നതാണ്. 

55,56,57 വീടുകള്‍ കിടങ്ങൂര്‍ സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തിലും 58-ാം സ്‌നേഹവീട് മുത്തോലി സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തിലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള 55-ാം സ്‌നേഹവീട് അയര്‍ക്കുന്നത്തും 56-ാം സ്‌നേഹവീട് നീറിക്കാടും 57-ാം സ്‌നേഹവീട് കിടങ്ങൂര്‍ സൗത്തിലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. 


കിടങ്ങൂര്‍ സ്‌നേഹത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന 14,15,16 സ്‌നേഹവീടുകളാണിത്. മുത്തോലി സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തിലാണ് 58-ാം സ്‌നേഹവീടിന്റെ നിര്‍മ്മാണം നടത്തിയത്. മുത്തോലി പഞ്ചായത്തില്‍ സ്‌നേഹദീപം പദ്ധതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന 12-ാം സ്‌നേഹവീടാണിത്. അമേരിക്കന്‍ മലയാളിയായ ശ്രീ. സൈമണ്‍ കോട്ടൂര്‍ കിടങ്ങൂര്‍ ആണ് ഈ നാല് സ്‌നേഹവീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് സ്‌നേഹദീപത്തിന് നല്കിയത്. 


സ്‌നേഹദീപം പദ്ധതി മുഖേന 62 സ്‌നേഹവീടുകളുടെ നിര്‍മ്മാണം ആണ് ഇതിനോടകം ഏറ്റെടുത്തത്. 59 മുതല്‍ 62 വരെയുള്ള വീടുകളുടെ നിര്‍മ്മാണം നടന്നുവരികയാണ്. കൂടാതെ സ്‌നേഹദീപം മോഡലില്‍ വിവിധ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി 10 വീടുകളുടെ നിര്‍മ്മാണവും ഇതിനോടം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചിട്ടുണ്ട്. 


55,56 സ്‌നേഹവീടുകളുടെ താക്കോല്‍ സമര്‍പ്പണം ഇന്ന് (13.01.2026, ചൊവ്വ) വൈകുന്നേരം 4.30 ന് അയര്‍ക്കുന്നം പള്ളിക്കുസമീപം വച്ച് അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. നിര്‍വ്വഹിക്കുന്നതാണ്. 57-ാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം വൈകുന്നേരം 5.30 ന് കിടങ്ങൂര്‍ വട്ടുകുളങ്ങരയില്‍ വച്ച് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യും 58-ാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം പാലാ മുരിക്കുംപുഴയില്‍ നാളെ രാവിലെ 9.30 ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടവും നിര്‍വ്വഹിക്കുന്നതാണ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments