എല്‍.ഡി.എഫ്. ഭരണം പിടിച്ച കരൂര്‍ പഞ്ചായത്തില്‍ രണ്ട് സ്റ്റാന്റിംഗ് കമ്മറ്റികള്‍ യുഡിഎഫിന്





സ്വതന്ത്ര അംഗത്തെ കുറുമാറിച്ച് എല്‍ ഡി എഫ് ഭരണം പിടിച്ച പഞ്ചായത്തില്‍ രണ്ട് സ്റ്റാന്റിംഗ് കമ്മറ്റികള്‍ യുഡിഎഫ് പിടിച്ചു.

യുഡിഎഫിനൊപ്പം നിന്ന് വിജയിച്ച സ്വതന്ത്ര അംഗം പ്രിന്‍സ് കുര്യത്തിനെ കൂറുമാറ്റി പഞ്ചായത്ത് അദ്ധ്യക്ഷപദവി നല്‍കിയാണ് ഇടതു മുന്നണിഭരണം പിടിച്ചത്. എന്നാല്‍ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഈ നേട്ടം ആവര്‍ത്തിക്കാന്‍ എല്‍ എഡി എഫിന് കഴിഞ്ഞില്ല.

സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങിലൂടെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിലെ സജീവ് സി.ആര്‍-ന് ലഭിച്ചു.
 


ഇതിന് പിന്നാലെ ഇരുമുന്നണികളും തുല്യത പാലിച്ച വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പയസ് മാണി വിജയിച്ചു.

ഇതോടെ തന്ത്രപ്രധാനമായ രണ്ട് സ്റ്റാന്റിംഗ് കമ്മറ്റികള്‍ യു.ഡി.എഫിന്റെ നിയന്ത്രണത്തിലായി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments