ആർക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് ജി. സുകുമാരൻനായർ



ആർക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന്  ജി. സുകുമാരൻനായർ 

പശ്ചിമബംഗാംൾ  ഗവർണർ സി.വി.ആനന്ദബോസ് മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുമതി നിഷേധിച്ചതായി പറയുന്നതിൽ യാതൊരു വാസ്തവുമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പറഞ്ഞു.എല്ലാദിവസവും രാവിലെയും വൈകിട്ടും മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് എല്ലാവർക്കും അവസരമുണ്ട്.


 ഈ സമയത്ത് ഒഴികെയെത്തുന്നവർ അനുമതി വാങ്ങിയാണ് പുഷ്പാർച്ചന നടത്തുന്നത്.  അനുവാദം വാങ്ങാനായി വാച്ചർ എത്തുമ്പോൾ സമയമുണ്ടെങ്കിൽ ജനറൽ സെക്രട്ടറി തന്നെ കൂടെപോവുകയോ ഉത്തരവാദിതത്തപ്പെട്ടവരെ കൂടെ അയക്കുകയോ ചെയ്ത് പുഷ്പാർച്ചനയ്ക്ക് സൗകര്യമൊരുക്കുകയാണ് പതിവ്. ആനന്ദബോസ് പറയുന്നതുപോലെ അനുവാദം നിഷേധിച്ചതായ ഒരു സംഭവം തന്റെ ഓർമ്മയിലില്ലെന്നും ജി.സുകുമാരൻനായർ പറഞ്ഞു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments