നാളെ പാലാ നഗരത്തിൽ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ബാനറുകളും നീക്കം ചെയ്യും.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിന് ഉത്തരവായിട്ടുള്ളതാണ്.
ആയതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 15. 01. 2026 വ്യാഴാഴ്ച സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ച് മേൽപ്പറഞ്ഞവ പൂർണമായി നീക്കം ചെയ്യുന്നതിന് നിർദ്ദേശിച്ചിട്ടുള്ള സാഹചര്യത്തിൽ സ്ഥാപനങ്ങൾ, വ്യക്തികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ മേൽ പ്രകാരം ഉള്ള സാധനസാമഗ്രികൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതാണ് എന്ന വിവരം അറിയിക്കുന്നു.





0 Comments